ETV Bharat / sports

പാരീസ് ഒളിമ്പിക്‌സിലേക്കുള്ള വഴി ഇങ്ങിനെ; യോഗ്യത മാര്‍ക്കും രാജ്യങ്ങളുടെ ക്വാട്ടയും - Paris Olympics qualifying mark - PARIS OLYMPICS QUALIFYING MARK

പാരിസിൽ നടക്കുന്ന ഒളിമ്പിക്‌സിലേക്ക് താരങ്ങള്‍ യോഗ്യത നേടുന്നതെങ്ങിനെ. ഓരോ ഇനത്തിലും മത്സരിക്കാവുന്ന താരങ്ങളുടെ എണ്ണമെത്ര. യോഗ്യത മാര്‍ക്കിനു പുറമേ പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍. അന്തിമ പട്ടിക എപ്പോള്‍. അറിയേണ്ടതെല്ലാം.

പാരിസ് ഒളിമ്പിക്‌സ് 2024  OLYMPICS 2024  ATHLETICS COUNCIL IN PARIS OLYMPICS  ഒളിമ്പിക്‌സ് മത്സര ഇനങ്ങൾ
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 7:44 PM IST

അത്ലറ്റിക്‌സ് പുരുഷ വിഭാഗത്തില്‍ 2024 പാരീസ് ഒളിമ്പിക്‌സില്‍ 23 ഇനങ്ങളിലാണ് മത്സരം നടക്കുക. വനിതാ വിഭാഗം അത്ലറ്റിക്‌സിലും 23 ഇനങ്ങളില്‍ മത്സരമുണ്ട്. മിക്‌സഡ് വിഭാഗത്തില്‍ 2 മത്സരങ്ങളും നടക്കും.

വ്യക്തിഗത ഇനങ്ങളില്‍ ഓരോ രാജ്യത്തിനും യോഗ്യതാ മാര്‍ക്ക് പിന്നിട്ട 3 താരങ്ങളെ വീതം മത്സരിപ്പിക്കാം. യോഗ്യത നേടിയ മൂന്നിലേറെ താരങ്ങളുണ്ടെങ്കില്‍ മത്സരത്തിന് ആരെ അയക്കണമെന്ന് അതത് രാജ്യത്തിന്‍റെ ഒളിമ്പിക് കമ്മിറ്റിക്ക് തീരുമാനിക്കാം. ടീം ഇനങ്ങളിലും പരമാവധി ഒരു രാജ്യത്തിന് യോഗ്യത നേടിയ രണ്ട് ടീമുകളെ വരെ അയക്കാം. റിലേ ഇനങ്ങള്‍ക്ക് ഓരോ രാജ്യത്തിനും ഓരോ ടീമിനെ മാത്രമേ അനുവദിക്കൂ. അത്ലറ്റിക്‌സ് ഇനങ്ങളില്‍ ആകെ 1810 താരങ്ങള്‍ക്കാണ് മത്സരിക്കാനുള്ള അനുമതി ലഭിക്കുക.

നൂറു മീറ്ററില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 56 താരങ്ങള്‍ക്ക് വീതം മത്സരിക്കാം. 200 മീറ്ററിലും 400 മീറ്ററിലും 800 മീറ്ററിലും 48 പേര്‍ക്ക് വീതം അവസരം ലഭിക്കും. 1500 മീറ്ററില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 45 വീതം പേര്‍ക്കും 5000 മീറ്ററില്‍ 42 പേര്‍ക്ക് വീതവും മത്സരിക്കാം. 10000 മീറ്ററില്‍ 27 പേര്‍ക്കാണ് അവസരം.

100 മീറ്റര്‍ ,110 മീറ്റര്‍ ഹര്‍ഡില്‍സ്, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളില്‍ 40 വീതം അത്ലറ്റുകള്‍ക്ക് യോഗ്യത ക്വാട്ടയില്‍ മത്സരിക്കാം. സ്റ്റീപ്പിള്‍ ചേസില്‍ 36 പേര്‍ക്ക് വീതം അവസരം ലഭിക്കും. ഹൈ ജമ്പ്, ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍വോള്‍ട്ട്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ ,ജാവലിന്‍ ത്രോ എന്നീ ഇനങ്ങളില്‍ 32 വീതം താരങ്ങള്‍ക്ക് മത്സരിക്കാം. ഡെക്കാത്ലണ്‍, ഹെപ്റ്റാത്ലണ്‍ ഇനങ്ങളില്‍ 24 പേര്‍ക്കാണ് ക്വാട്ട ലഭിക്കുക. 20 കിലോമീറ്റര്‍ മത്സര നടത്തത്തില്‍ 48 പേര്‍ക്കും മാരത്തോണില്‍ 80 പേര്‍ക്ക് വീതവും ക്വാട്ട ലഭിക്കും. 4 x 400 മിക്‌സഡ് റിലേക്ക് 16 ടീമുകള്‍ക്കും മിക്‌സഡ് റിലേ മാരത്തോണ്‍ മത്സര നടത്തത്തിന് 25 ടീമുകള്‍ക്കും അവസരം ലഭിക്കും.

യോഗ്യത നിശ്ചയിക്കുന്നതിനും ലോക അത്ലറ്റിക്‌സ് കൗണ്‍സിലിന് ചില മാനദണ്ഡങ്ങളുണ്ട്. നവംബര്‍ 2022 ലാണ് ഈ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.

പുരുഷന്മാര്‍ഇനംസ്ത്രീകള്‍
10.00 സെക്കന്‍ഡ്100 മീറ്റര്‍11.07 സെക്കന്‍ഡ്
20.16 സെക്കന്‍ഡ്200 മീറ്റര്‍22.57 സെക്കന്‍ഡ്
45.00 സെക്കന്‍ഡ്400 മീറ്റര്‍50.95 സെക്കന്‍ഡ്
1:44.70800 മീറ്റര്‍1:59.30
3:33.50 (3:50.40)1500 മീറ്റര്‍4:02.50 (4:20.90)
13:05.005000 മീറ്റര്‍14:52.00
27:00.0010,000 മീറ്റര്‍30:40.00
13.27 സെക്കന്‍ഡ്110 / 100 മീറ്റര്‍ ഹര്‍ഡില്‍സ്12.77 സെക്കന്‍ഡ്
48.70 സെക്കന്‍ഡ്400 മീറ്റര്‍ ഹര്‍ഡില്‍സ്54.85 സെക്കന്‍ഡ്
8:15.003000മീറ്റര്‍ സ്റ്റിപ്പിള്‍ചേസ്9:23.00
2.33 മീറ്റര്‍ഹൈ ജമ്പ്1.97 മീറ്റര്‍
5.82 മീറ്റര്‍പോള്‍വാള്‍ട്ട്4.73 മീറ്റര്‍
8.27 മീറ്റര്‍ലോങ് ജമ്പ്6.86 മീറ്റര്‍
17.22 മീറ്റര്‍ട്രിപ്പിള്‍ ജമ്പ്14.55 മീറ്റര്‍
21.50 മീറ്റര്‍ഷോട്ട് പുട്ട്18.80 മീറ്റര്‍
67.20 മീറ്റര്‍ഡിസ്‌കസ് ത്രോ64.50 മീറ്റര്‍
78.20 മീറ്റര്‍ഹാമര്‍ ത്രോ74.00 മീറ്റര്‍
85.50 മീറ്റര്‍ജാവലിന്‍ ത്രോ64.00 മീറ്റര്‍
8,460 പോയിന്‍റ് ഡെക്കാത്ലണ്‍/ഹെപ്റ്റാത്ലണ്‍6,480 പോയിന്‍റ്
1:20:1020 കിലോമീറ്റര്‍ നടത്തം1:29:20
2:08:10മാരത്തോണ്‍2:26:50

ഇത്തരത്തില്‍ യോഗ്യതാ മാര്‍ക്ക് കൈവരിച്ചെത്തുന്ന 50 ശതമാനം താരങ്ങള്‍ക്ക് ഒളിമ്പിക്‌സിൽ നേരിട്ട് മത്സരിക്കാം. അവശേഷിക്കുന്ന 50 ശതമാനം ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ റാങ്കിനെ ആധാരമാക്കിയാണ് പ്രവേശനം. 10000 മീറ്റര്‍, മത്സര നടത്തം, റിലേ എന്നിവയൊഴികെയുള്ള ഇനങ്ങളില്‍ 2023 ജൂലൈ 1 നും 2024 ജൂണ്‍ 30 നുമകം യോഗ്യത കൈവരിക്കണമെന്നാണ് ചട്ടം.

10000 മീറ്റര്‍, മത്സര നടത്തം, റിലേ എന്നിവയ്ക്ക് 2022 ഡിസംബര്‍ 31 നും 2024 ജൂണ്‍ 30 നുമകം യോഗ്യത നേടണം. മാരത്തോണിന് 2022 നവംബര്‍ 6 നും 2024 മേയ് 5 നുമകം യോഗ്യത കൈവരിച്ചിരിക്കണം. ലോക അത്ലറ്റിക്‌സ് അസോസിയേഷനോ അതില്‍ അഫിലിയേറ്റ് ചെയ്‌ത ദേശീയ ഫെഡറേഷനുകളോ മേഖലാ അസോസിയേഷനുകളോ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ പ്രകടനങ്ങള്‍ മാത്രമേ യോഗ്യതാ മാര്‍ക്കിന് പരിഗണിക്കൂ.

ഡയമണ്ട് ലീഗ്, കോണ്ടിനെന്‍റല്‍ ടൂര്‍, വേള്‍ഡ് ഇന്‍ഡോര്‍ ടൂര്‍ എന്നിവയിലെ പ്രകടനവും യോഗ്യതയ്ക്ക് പരിഗണിക്കും. ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകളിലെ പ്രകടനം യോഗ്യതാ മാര്‍ക്കിന് പരിഗണിക്കണമെന്നുണ്ടെങ്കില്‍ മത്സരത്തിന് 30 ദിവസത്തിനു മുമ്പ് ബന്ധപ്പെട്ട അസോസിയേഷന്‍ ലോക അത്ലറ്റിക്‌സ് അസോസിയേഷനെ അറിയിച്ചിരിക്കണം. 100 , 200, 400, 800 മീറ്റര്‍ ഓട്ട മത്സരങ്ങളിലും 110/ 100 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളിലും ഹാന്‍ഡ് വാച്ചുകളും സ്റ്റോപ്പ് വാച്ചുകളും ഉപയോഗിച്ച് രേഖപ്പെടുത്തുന്ന സമയങ്ങള്‍ യോഗ്യതയ്ക്ക് പരിഗണിക്കില്ല. കാറ്റിന്‍റെ പ്രവേഗം നാല് മീറ്റര്‍ പെര്‍ സെക്കണ്ടില്‍ കൂടരുതെന്ന നിബന്ധനയുമുണ്ട്.

ഏതെങ്കിലും രാജ്യത്തിന് ഒറ്റയിനത്തിലും യോഗ്യത നേടാനായില്ലെങ്കില്‍ അവരുടെ ഏറ്റവും മികച്ച അത്ലറ്റിന് 100 മീറ്റര്‍, 800 മീറ്റര്‍, മാരത്തോണ്‍ എന്നീ ഇനങ്ങളിലൊന്നില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. ഏതെങ്കിലുമൊരു രാജ്യത്തു നിന്ന് പുരുഷ വിഭാഗത്തിലോ വനിതാ വിഭാഗത്തിലോ ഒറ്റ താരത്തിനു പോലും യോഗ്യത നേടാനായില്ലെങ്കിലും ഇതേ രീതിയില്‍ അവസരം നല്‍കും.

നീന്തലില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 17 വീതം മത്സരങ്ങളും മിക്‌സഡ് വിഭാഗത്തില്‍ ഒരു മെഡ്ലേ റിലേയുമാണുണ്ടാവുക. ആകെ പങ്കെടുക്കുന്നതാരങ്ങള്‍ 852. ഓരോ രാജ്യത്തിനും ഒരിനത്തിന് യോഗ്യത നേടിയ രണ്ട് താരങ്ങളെ വീതം അയക്കാം. പുരുഷ വനിതാ വിഭാഗങ്ങളില്‍ ഒരു രാജ്യത്തിന് 26 വീതം അത്ലറ്റുകളെ അയക്കാം. നീന്തലില്‍ ലോക അക്വാട്ടിക് അസോസിയേഷന്‍ നിശ്ചയിച്ച യോഗ്യതാ മാര്‍ക്ക് കൈവരിക്കാനുള്ള കാലയളവ് 2023 മാര്‍ച്ച് 1 മുതല്‍ 2024 ജൂണ്‍ 23 വരെയായിരുന്നു.

ഷൂട്ടിങ്ങില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി 12 സ്വര്‍ണമെഡല്‍ മാച്ചുകളാണുളളത്. മിക്‌സഡ് വിഭാഗത്തില്‍ മൂന്നിനങ്ങളിലും മത്സരമുണ്ട്. ഓരോ രാജ്യത്തിനും ലഭിക്കാവുന്ന പരമാവധി ക്വോട്ട പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും 12 വീതമാണ്. ആകെ ഒരു രാജ്യത്തിന് അയക്കാവുന്നത് യോഗ്യത കൈവരിച്ച 24 ഷൂട്ടര്‍മാരെയാണ് .

യോഗ്യത കൈവരിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ ലോക അത്ലറ്റിക്‌സ് അസോസിയേഷന്‍ യോഗ്യത കൈവരിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഈ അത്ലറ്റുകളുടെ പട്ടികയില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നുണ്ടെങ്കില്‍ അക്കാര്യം ജൂലൈ നാലിന് അര്‍ധരാത്രിക്കകം ബന്ധപ്പെട്ടവരെ അറിയിക്കണം. എന്നിട്ടും ഒഴിവുള്ള ക്വോട്ട ലോക റാങ്കിങ്ങില്‍ തൊട്ടടുത്ത സ്ഥാനത്തു വരുന്ന താരങ്ങള്‍ക്ക് അനുവദിച്ചു നല്‍കും.

ഈ പ്രക്രിയ ജൂലൈ 4 മുതല്‍ ആറു വരെ നടക്കും. റോഡ് റ്റു പാരീസ് ഫൈനല്‍ പട്ടിക കൂടി ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. അതത് രാജ്യങ്ങളുടെ ഒളിമ്പിക് കമ്മിറ്റികള്‍ക്ക് പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന അത്ലറ്റുകളുടെ എന്‍ട്രി പൂര്‍ത്തീകരിച്ച് നല്‍കാനുള്ള അവസാന ദിവസം ജൂലൈ 8 ആണ്. ഏതെങ്കിലും ഇനങ്ങളില്‍ റിസര്‍വ് താരങ്ങളെ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അതും അതത് രാജ്യങ്ങളുടെ ഒളിമ്പിക് കമ്മിറ്റികള്‍ എന്‍ട്രി അവസാനിക്കുന്ന ജൂലൈ 8 നുള്ളില്‍ നല്‍കണം.

Also Raed : പാരിസ് ഒളിമ്പിക്‌സ് 2024: റോഡ് ടു പാരിസ് റാങ്കിങ്ങിലൂടെ യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍ - indian athletes FOR Olympics

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.