കേരളം

kerala

ISL: തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ജയമില്ലാതെ ബെംഗളൂരു; ജംഷഡ്‌പൂരിനെതിരെ സമനില

By

Published : Dec 21, 2021, 7:06 AM IST

ഐഎസ്‌എല്‍: ബാംബൊലിം സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഗോള്‍ രഹിത സമനിലയിലാണ് ഇരു സംഘവും പിരിഞ്ഞത്.

Jamshedpur FC vs Bengaluru FC  ISL Highlights  ഐഎസ്‌എല്‍  ജെംഷഡ്‌പൂര്‍ എഫ്‌സി - ബെംഗളൂരു എഫ്‌സി
ISL: തുടര്‍ച്ചയായ എഴാം മത്സരത്തിലും ജയമില്ലാതെ ബെംഗളൂരു; ജെംഷഡ്‌പൂരിനെതിരെ സമനില

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ജംഷഡ്‌പൂര്‍ എഫ്‌സി- ബെംഗളൂരു എഫ്‌സി മത്സരം സമനിലയില്‍. ബാംബൊലിം സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഗോള്‍ രഹിത സമനിലയിലാണ് ഇരു സംഘവും പിരിഞ്ഞത്.

നിരവധി അവസരങ്ങള്‍ ജംഷഡ്‌പൂരും ബെംഗളൂരുവും സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യം കാണാനായില്ല. ജംഷഡ്‌പൂര്‍ ഗോളി ടിപി രെഹ്നേഷിന്‍റേയും ബെംഗളൂരു ഗോളി ഗുര്‍പ്രീതിന്‍റേയും പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി.

തുടര്‍ച്ചായായ ഏഴാം മത്സരത്തിലാണ് ബെംഗളൂരു ജയം കണ്ടെത്താനാവാതെ വലയുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നും വെറും ആറ് പോയിന്‍റുമായി 10ാം സ്ഥാനത്താണ് ബെംഗളൂരു. സീസണിലെ ആദ്യ മത്സരത്തില്‍ ജയിച്ച് തുടങ്ങിയെങ്കിലും പിന്നീട് മൂന്ന് മത്സരങ്ങളില്‍ സമനിലയും നാല് മത്സരങ്ങളില്‍ തോല്‍വിയും വഴങ്ങി.

അതേസമയം 12 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ രണ്ടാം സ്ഥാനത്താണ്. ഏഴ്‌ മത്സരങ്ങളില്‍ മൂന്ന് വീതം ജയവും സമനിലയും നേടിയ സംഘം ഒരു തോല്‍വിയാണ് വഴങ്ങിയത്.

ABOUT THE AUTHOR

...view details