കേരളം

kerala

ക്രിക്കറ്റില്‍ വീണ്ടും പന്ത് ചുരണ്ടല്‍ വിവാദം

By

Published : May 14, 2019, 3:51 PM IST

Updated : May 14, 2019, 4:04 PM IST

എന്നാൽ ഐസിസി ആരോപണത്തെ തള്ളി രംഗത്തെത്തി. പന്ത് ചുരണ്ടല്‍ നടന്നതായി മാച്ച് ഒഫീഷ്യല്‍സിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഐസിസി ട്വീറ്റില്‍ കുറിച്ചു.

ലിയാം പ്ലന്‍കറ്റ്

ലണ്ടൻ : പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പേസര്‍ ലിയാം പ്ലന്‍കറ്റ് പന്ത് ചുരണ്ടിയെന്ന് ആരോപണം. പ്ലൻകറ്റ് പന്തില്‍ നഖം ഉപയോഗിച്ച് ചുരണ്ടുന്ന ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാൽ ഇതിനു പുറമെ വിശദീകരണവുമായി ഐസിസി രംഗത്തെത്തി. സതാംപ്ടണില്‍ നടന്ന ഏകദിനത്തില്‍ ലിയാം പ്ലൻകറ്റ് പന്തില്‍ യാതൊരു വിധത്തിലുള്ള കൃത്രിമത്വവും കാണിച്ചിട്ടില്ലെന്നും പന്ത് ചുരണ്ടല്‍ നടന്നതായി മാച്ച് ഒഫീഷ്യല്‍സിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഐസിസി ട്വീറ്റില്‍ കുറിച്ചു.

പന്ത് ചുരണ്ടിയതിന് ശേഷം ലിയാമെറിഞ്ഞ പന്തിന്‍റെ തൊലി പൊളിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ഇത് റോയല്‍ ലണ്ടന്‍ കപ്പിന്‍റെ സെമി ഫൈനലില്‍ ഉപയോഗിച്ച പന്താണിതെന്നും പ്ലൻകറ്റ് പന്തില്‍ മാറ്റം വരുത്തിയതല്ലെന്നും ഐസിസി വ്യക്തമാക്കി. റണ്‍മഴ പെയ്ത മത്സരത്തില്‍ 12 റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഏകദിന ലോകകപ്പ് ഈ മാസം 30 ആരംഭിക്കാനിരിക്കെ കര്‍ശനമായ പെരുമാറ്റചട്ടമാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്.

Last Updated : May 14, 2019, 4:04 PM IST

ABOUT THE AUTHOR

...view details