ലണ്ടന്‍: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറിലെ വിവാദ ഗോള്‍ ആഘോഷത്തിന് ഇംഗ്ലീഷ് യുവ താരം ജൂഡ് ബെല്ലിങ്‌ഹാമിന് ശിക്ഷ വിധിച്ച് യുവേഫ. മത്സര വിലക്കും പിഴയുമാണ് ശിക്ഷ. 30,000 യൂറോ ($32,477) ആണ് പിഴ. ഒരു മത്സരത്തിലാണ് വിലക്ക്.
വിലക്കുണ്ടെങ്കിലും സ്വിറ്റ്സർലൻഡിനെതിരെ യൂറോ 2024 ക്വാർട്ടർ ഫൈനൽ ബെല്ലിങ്‌ഹാമിന് കളിക്കാനാകും. വിലക്ക് ഉടനേ പ്രാബല്യത്തിലാക്കുന്നില്ലെന്നും ഒരു വര്‍ഷത്തെ പ്രൊബേഷനറി പിരീഡ് അനുവദിക്കുന്നതായുമാണ് യുവേഫ അറിയിച്ചത്.
സ്ലോവാക്യക്കെതിരെ ബൈസിക്കിൾ കിക്കില്‍ ഗോള്‍ നേടിയ ശേഷം നടത്തിയ ആഘോഷമാണ് ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡറെ കുരുക്കിലാക്കിയത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോള്‍ താരം നേടിയിട്ടുണ്ട്. പ്രീ ക്വാര്‍ട്ടറില്‍ ജൂഡിന്‍റെ ഗോളിന്‍റെ ബലത്തിലാണ് ഇംഗ്ലണ്ട് അട്ടിമറിയില്‍ നിന്നും രക്ഷപ്പെട്ടത്.