കേരളം

kerala

Actors support attacked actress: അതിജീവിതയ്‌ക്ക്‌ പിന്തുണയുമായി സിനിമ ലോകം...

By

Published : Jan 11, 2022, 2:40 PM IST

Actors support attacked actress: ആക്രമിക്കപ്പെട്ട നടിക്ക്‌ പിന്തുണയുമായി സിനിമ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് താരത്തിന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

Actors support attacked actress  അതിജീവിതയ്‌ക്ക്‌ പിന്തുണയുമായി സിനിമാ ലോകം  അക്രമിക്കപ്പെട്ട നടിക്ക്‌ പിന്തുണയുമായി സിനിമാ ലോകം  Attacked actress post  Malayalam film industry supports attacked actress
Actors support attacked actress: അതിജീവിതയ്‌ക്ക്‌ പിന്തുണയുമായി സിനിമാ ലോകം..

Actors support attacked actress: ആക്രമിക്കപ്പെട്ട നടിക്ക്‌ പിന്തുണയുമായി സിനിമ ലോകം. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേയ്‌ക്കുള്ള തന്‍റെ യാത്രയെ കുറിച്ച് നടി ഇന്‍സ്‌റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പോസ്‌റ്റ്‌ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട്‌ നടിയുടെ ഈ കുറിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ മലയാള സിനിമ മേഖല നടിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി പങ്കുവച്ച പോസ്‌റ്റുമായി താര രാജാക്കന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മലയാള സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും നടിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

'ബഹുമാനം' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചത്. 'നിന്നോടൊപ്പം' എന്ന്‌ മമ്മൂട്ടിയും ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെ കുറിച്ചുള്ള നടിയുടെ പോസ്‌റ്റും മമ്മൂട്ടിയും മോഹന്‍ലാലും ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ പൃഥ്വിരാജ്‌, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്‌, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ആസിഫ്‌ അലി, അജു വര്‍ഗീസ്‌, ആഷിഖ്‌ അബു, നിമിഷ സജയന്‍, ഐശ്വര്യ ലക്ഷ്‌മി തുടങ്ങിയ താരങ്ങളും നടിക്ക്‌ ഐക്യദാര്‍ഡ്യമറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌.

Attacked actress post: 'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേയ്‌ക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്‍റെ പേരും വ്യക്തിത്വവും എനിക്ക്‌ സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്‌തത്‌ ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്‌ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട്‌ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്‌ദത ഭേദിച്ച് മുന്നോട്ട്‌ വന്നു; എനിക്ക്‌ വേണ്ടി സംസാരിക്കാന്‍, എന്‍റെ ശബ്‌ദം നിലയ്‌ക്കാതിരിക്കാന്‍. ഇന്ന്‌ എനിക്ക്‌ വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‌ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്‌തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌ കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.' -ഇപ്രകാരമായിരുന്നു നടിയുടെ കുറിപ്പ്.

Also Read: Lata Mangeshkar admitted to ICU: ലത മങ്കേഷ്‌കറിന്‌ കൊവിഡ്‌; ഗായിക ഐസിയുവില്‍

ABOUT THE AUTHOR

...view details