കേരളം

kerala

വീണ്ടും ഫഹദ് ഫാസിലിനൊപ്പം പോത്തേട്ടൻ ബ്രില്യൻസ്; 'ജോജി' ടീസറെത്തി

By

Published : Mar 31, 2021, 1:31 PM IST

ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ജോജി ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ ഏഴിന് റിലീസ് ചെയ്യും.

ഫഹദ് ഫാസിൽ പോത്തേട്ടൻ ബ്രില്യൻസ് വാർത്ത  ജോജി ടീസർ പുതിയ വാർത്ത  joji teaser released news latest  joji teaser dileesh pothan news latest  dileesh pothan fahad fassil news  fahad fassil joji release news  ജോജി റിലീസ് വാർത്ത  ജോജി ഫഹദ് വാർത്ത  ദിലീഷ് പോത്തൻ ജോജി പുതിയ വാർത്ത
ജോജി ടീസറെത്തി

വ്യത്യസ്ത അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ ഫഹദ് ഫാസിലും വ്യത്യസ്ത സംവിധാനമികവിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ ദിലീഷ് പോത്തനും മൂന്നാമതും ഒരുമിച്ചെത്തുന്ന ചിത്രമാണ് ജോജി. ശ്യാം പുഷ്‌കരന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ജോജിയുടെ ടീസർ പുറത്തുവിട്ടു.

വില്യം ഷേക്‌സ്‌പിയറിന്‍റെ മാക്ബത് എന്ന വിശ്വവിഖ്യാത നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോജി എന്ന സമ്പന്ന കർഷക കുടുംബത്തിലെ ചെറുപ്പക്കാരന്‍റെ വേഷമാണ് ഫഹദ് ഫാസിലിന്‍റേത്. വിദേശത്ത് പോകാനുള്ള നായകന്‍റെ തീരുമാനവും മകനെ വിമർശിക്കുന്ന അച്ഛനിലൂടെയുമാണ് ജോജിയുടെ കഥ മുന്നോട്ട് പോകുന്നത്.

ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ കിരൺ ദാസാണ്. ജസ്റ്റിൻ വർഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഭാവനാ സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറുകളിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ജോജിയുടെ നിർമാണം. ഒടിടി റിലീസായി ജോജി അടുത്ത മാസം ഏഴിന് ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങും.

ABOUT THE AUTHOR

...view details