കേരളം

kerala

യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലഫ്‌റ്റനെന്‍റ് റാമിന്‍റെ പ്രണയകഥ: ദുൽഖറിന്‍റെ ബഹുഭാഷാ ചിത്രമൊരുങ്ങുന്നു

By

Published : Jul 28, 2020, 4:11 PM IST

മഹാനടിയുടെ നിർമാതാക്കളായ വൈജയന്തി മൂവിസും ദുൽഖർ സൽമാനും വീണ്ടുമൊന്നിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഒരുക്കുന്നത്

dulquer salmaan  ലഫ്‌റ്റനെന്‍റ് റാമിന്‍റെ പ്രണയകഥ  ദുൽഖറിന്‍റെ ബഹുഭാഷാ ചിത്രം  ഹനു രാഘവപുടി  ദുൽഖർ സൽമാന്‍റെ പിറന്നാൾ ദിനം  Dulquer Salmaan  DQ new multi- language film  telugu dulquer  dulquer and mahanati  vaijaynti films  lieutenant Ram  hanu rakhavapudi
ലഫ്‌റ്റനെന്‍റ് റാമിന്‍റെ പ്രണയകഥ

ദുൽഖറിന്‍റെ ആരാധകർക്ക് സന്തോഷ വാർത്ത. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ഡിക്യുവിന്‍റെ പുതിയ ചിത്രം ഒരുങ്ങുകയാണ്. ഇതുവരെയും പേര് പുറത്തുവിടാത്ത ചിത്രത്തിൽ ലഫ്‌റ്റനെന്‍റ് റാമായാണ് യുവതാരം എത്തുന്നത്. 1964ന്‍റെ പശ്ചാത്തലത്തിൽ റൊമാന്‍റിക് കഥ വിവരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രശസ്‌ത തെലുങ്കു സംവിധായകൻ ഹനു രാഘവപുടിയാണ്. ഇന്ത്യൻ സൈനിക വേഷമണിഞ്ഞ് കൈയിൽ തോക്കുമായി നിൽക്കുന്ന താരത്തിന്‍റെ ഗംഭീരലുക്കാണ് ദുൽഖർ സൽമാന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. "യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലഫ്‌റ്റനെന്‍റ് റാമിന്‍റെ പ്രണയകഥ,"യാണ് ചിത്രമെന്നും പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

ദുൽഖറിനെ തെലുങ്കിലേക്ക് ആദ്യമായി പരിചയപ്പെടുത്തിയ മഹാനടിയുടെ നിർമാതാക്കളായ വൈജയന്തി മൂവിസാണ് ബഹുഭാഷാ ചിത്രം അവതരിപ്പിക്കുന്നത്. സ്വപ്‌നാ സിനിമാസിന്‍റെ ബാനറിൽ പ്രിയങ്കാ ദത്താണ് നിർമാണം.

ABOUT THE AUTHOR

...view details