കേരളം

kerala

സൈബീരിയയിൽ കാണാതായ റഷ്യൻ വിമാനം കണ്ടെത്തി; യാത്രക്കാർ സുരക്ഷിതർ

By

Published : Jul 16, 2021, 7:03 PM IST

എഎൻ-28 വിമാനം ടോംസ്‌ക് മേഖലയിൽ വച്ചാണ് അപത്യക്ഷമായത്. എഞ്ചിൻ തകരാറിലായതിനെ തുടർന്നാകാം അടിയന്തര ലാൻഡിങ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ.

An-28  Russian passenger plane  Russian Emergencies Ministry  An-28 plane disappeared  Russia plane missing  റഷ്യൻ വിമാനം സൈബീരിയയിൽ വച്ച് കാണാതായി  റഷ്യൻ വിമാനം കാണാതായി  റഷ്യൻ വിമാനം മിസ്സിങ്  എഎൻ-28 വിമാനം
സൈബീരിയയിൽ വച്ച് കാണാതായ റഷ്യൻ വിമാനം കണ്ടെത്തി; യാത്രക്കാർ സുരക്ഷിതർ

മോസ്‌കോ:സൈബീരിയയിൽകാണാതായ എഎൻ-28 റഷ്യൻ വിമാനം കണ്ടെത്തി. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്നാകാം നിർബന്ധിത ലാൻഡിങ് നടത്തിയതെന്നും റഷ്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

19 യാത്രക്കാരുമായി യാത്ര ചെയ്‌ത എഎൻ-28 വിമാനം ടോംസ്‌ക് മേഖലയിൽ വച്ചാണ് അപത്യക്ഷമായത്. ഹെലികോപ്‌റ്ററുകൾ മുഖേനയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് ക്രൂ അംഗങ്ങൾ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിരുന്നില്ലെന്നും എന്നാൽ അടിയന്തര ബീക്കൺ ഓൺ ആയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

കിഴക്കൻ റഷ്യയിലെ കംചത്കയിൽ അടുത്തിടെ 28 പേരുമായി പോയ വിമാനം തകർന്നു വീണിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടിരുന്നു. എഎൻ -26 വിമാനം പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തിൽ നിന്ന് പലാനയിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്.

ALSO READ:റഷ്യയില്‍ കാണാതായ വിമാനം തകർന്നതായി റിപ്പോർട്ട്

ABOUT THE AUTHOR

...view details