ഗുണ്ടൂര്‍:ലോറിയില്‍ വലിച്ചിഴച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് വാഹനത്തിനടിയില്‍പ്പെട്ട് സ്‌ത്രീയ്‌ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നായിഡുപേട്ട ജിൻഡാലിന് സമീപമണ് സംഭവം. പ്രതിഫലമായി കൂടുതല്‍ പണം നൽകാത്തതിനാണ് രമണയെന്ന (40) സ്‌ത്രീയെ വലിച്ചിഴച്ച് ഡ്രൈവര്‍ ലോറി മുന്‍പോട്ടെടുത്തത്.
യാത്രാകൂലി കുറഞ്ഞു, ഡ്രൈവര്‍ സ്ത്രീയെ ലോറി കയറ്റി കൊന്നു: മൃതദേഹത്തിനരികെ നിലവിളിയുമായി മക്കള്‍ - ആന്ധ്രാപ്രദേശിലെ നായിഡുപേട്ടയില്‍ വാഹനം കയറി സ്‌ത്രീയ്‌ക്ക് ദാരുണാന്ത്യം
ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശിനി രമണയാണ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്
സംഭവത്തെക്കുറിച്ച് പൊലീസ്:ചിലക്കലൂരിപേട്ടയിൽ നിന്ന് മാലിന്യം കൊണ്ടുപോകാൻ വിളിച്ച ലോറിയില്‍ കുട്ടികളുമായി രമണ നായിഡുപേട്ടയിലെത്തി. യാത്രാക്കൂലിയായി 100 രൂപ കൊടുത്തു. എന്നാല്‍, 300 നൽകണമെന്ന് ലോറി ഡ്രൈവർ ആവശ്യപ്പെട്ടു. ഈ പണം നല്‍കാന്‍ സ്‌ത്രീ തയ്യാറാവത്തതിനെ തുടര്‍ന്ന് കയര്‍ത്ത ലോറി ഡ്രൈവർ, കുട്ടികൾ ഇറങ്ങുന്നതിന് മുന്‍പ് വാഹനമെടുത്തു.
ഇതോടെ, വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട രമണ ലോറി പിടിച്ച് പിന്നാലെ ഓടി. ആ സമയം ലോറിക്കടിയിൽപ്പെട്ട സ്‌ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മയുടെ ദേഹത്ത് കിടന്ന് കുട്ടികൾ കരയുന്ന രംഗം ആളുകളില്‍ നടുക്കം സൃഷ്‌ടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടന്നുകളഞ്ഞ ലോറി ഡ്രൈവർക്കായി അന്വേഷണം ഊര്‍ജിതമാക്കി.