കേരളം

kerala

കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; അജിത് ഡോവൽ അടക്കമുള്ളവർ പങ്കെടുത്തു

By ETV Bharat Kerala Team

Published : Jan 2, 2024, 8:22 PM IST

Amit Shah on Kashmir : കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല സുരക്ഷാ അവലോകന യോഗം. കശ്‌മീരില്‍ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അമിത് ഷാ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

Etv Bharat Amit Shah Jammu Kashmir  Amit Shah Meeting  കശ്‌മീർ സുരക്ഷ  കശ്‌മീർ വാർത്ത  Kashmir News
Amit Shah High Level Meeting on Jammu Kashmir in Delhi

ന്യൂഡൽഹി: ജമ്മു കശ്‌മീരില്‍ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് അമിത് ഷായുടെ വിലയിരുത്തൽ. അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ 5 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പിന്നാലെ സൈന്യം കസ്റ്റഡിയിലെടുത്ത 3 യുവാക്കൾ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ ഉന്നതതല യോഗം വിളിച്ചത്. (Amit Shah High Level Meeting on Jammu Kashmir in Delhi)

ജമ്മു കശ്‌മീരിൽ വിന്യസിച്ചിരിക്കുന്ന പോലീസ്, സൈന്യം, കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) എന്നിവയുടെ മേഖലയിലെ ആധിപത്യത്തിലും ഏകോപനത്തിലുമാണ് യോഗത്തിൽ അമിത് ഷാ പ്രധാനമായി ശ്രദ്ധയൂന്നിയത്.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്‌ടർ തപൻ ദേക്ക, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ചീഫ് സെക്രട്ടറി അടൽ ദുള്ളു, എന്‍ഐഎ ഡയറക്‌ടര്‍ ദിനകർ ഗുപ്‌ത, സിആർപിഎഫ്, ബിഎസ്എഫ് എന്നിവയുടെ മേധാവിമാർ എന്നിവർക്കൊപ്പം ജമ്മു കശ്‌മീര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Also Read:'കശ്‌മീരിന് ഗാസയുടെ സ്ഥിതിവരും'; പാക്കിസ്ഥാനുമായി ചർച്ച ചെയ്‌ത്‌ പ്രശ്‌നപരിഹാരം വേണമെന്ന് ഫാറൂഖ് അബ്‌ദുള്ള

കശ്‌മീരിലെ രജൗരി, പൂഞ്ച്, റിയാസി ജില്ലകളിൽ കഴിഞ്ഞ വർഷം നടന്ന ഏറ്റുമുട്ടലുകളിൽ 28 ഭീകരരും 19 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 54 പേർ കൊല്ലപ്പെട്ടതായി അധികൃതർ യോഗത്തിൽ അറിയിച്ചു. മേഖലയിലെ തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാനുള്ള 'അതിർത്തിക്കപ്പുറത്ത് നിന്നുള്ള ശ്രമങ്ങളാണ്' അക്രമങ്ങൾ വർധിക്കാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. (Kashmir Encounters)

രജൗരിയിൽ 10 ഭീകരരും 14 സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 31 പേരും, പൂഞ്ച് ജില്ലയിൽ 15 ഭീകരരും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. റിയാസി ജില്ലയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. അതിർത്തിയുടെ ഈ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂരിഭാഗം ഭീകരരും കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. (Rajouri Infiltration)

കഴിഞ്ഞ വർഷം മേയിൽ ഭീകരവിരുദ്ധ ഓപ്പറേഷനിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒരു മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഈ ഓപ്പറേഷനിൽ ഒരു വിദേശ ഭീകരനും കൊല്ലപ്പെട്ടു. (Anti Terrorist Operation)

Also Read:കശ്‌മീരിലെ ഭീകരാക്രമണം;'നഷ്‌ട പരിഹാരം പര്യാപ്‌തമല്ല, അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം': അസദുദ്ദീൻ ഒവൈസി

ABOUT THE AUTHOR

...view details