എറണാകുളം: കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് തൊഴിലാളി മരിച്ചു. ഉണിച്ചിറ സ്വദേശി നസീറാണ് മരിച്ചത്. ജിയോജിത് കെട്ടിടത്തിലെ സർവീസ് ലിഫ്റ്റിൻ്റെ വയർ പൊട്ടിയാണ് അപകടം സംഭവിച്ചത്. ഉണിച്ചിറയിലെ സിഐടിയു തൊഴിലാളി കൂടിയാണ് നസീർ. സ്വകാര്യ സ്ഥാപനത്തിലേക്കുള്ള ഐടി പ്രോഡക്‌ട് സാധനങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീറും സഹപ്രകവർത്തകരും. സാധനങ്ങൾ സർവീസ് ലിഫ്റ്റിൽ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിൻ്റെ താഴെ ഉണ്ടായിരുന്ന, മരത്തിന്‍റെ സ്‌റ്റാൻഡ് മാറ്റുന്നതിനിടെ ലിഫ്റ്റിൻ്റെ വയർ റോപ്പ് പൊട്ടി നസീറിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു