ETV Bharat / snippets

കെഎസ്ആർടിസിയും ടെമ്പോ വാനും കൂട്ടിയിടിച്ചു: ഒരാള്‍ മരിച്ചു, 20 പേർക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Jun 27, 2024, 3:58 PM IST

KSRTC BUS AND TEMPO VAN ACCIDENT  ACCIDENT IN KOLLAM  കൊല്ലത്ത് വാഹനാപകടം  കെഎസ്ആർടിസി ടെമ്പോ അപകടം
Representative image (ETV Bharat)

കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക്. ടെമ്പോ ഡ്രൈവറായ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരം. ആയൂർ ഐസ് പ്ലാന്‍റിന് സമീപം ഇന്ന് (ജൂൺ 27) രാവിലെ 7.30 ഓടെയായിരുന്നു അപകടം.

ആയൂരിലേക്ക് വരികയായിരുന്നു ബസ് എതിരെയെത്തിയ ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ടെമ്പോ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തില്‍ ടെമ്പോയുടെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.

സംഭവത്തിന് പിന്നാലെ നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവര്‍ അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.