ETV Bharat / snippets

'ഇടവേളകളില്ലാതെ'; ഇടവേള ബാബുവിന്‍റെ ആത്മകഥ പ്രകാശനം ചെയ്‌തു

author img

By ETV Bharat Kerala Team

Published : Jul 2, 2024, 1:35 PM IST

EDVELA BABU AUTOBIOGRAPHY  ഇടവേള ബാബു ആത്മകഥ  AMMA MEETING  AMMA LATEST NEWS
Edvela Babu's Autobiography Released (ETV Bharat)

എറണാകുളം: നടനും താരസംഘടനയായ 'എഎംഎംഎ' (AMMA) മുൻ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന്‍റെ ആത്മകഥാംശമുള്ള 'ഇടവേളകളില്ലാതെ' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍വച്ച് നടന്ന എഎംഎംഎയുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലായിരുന്നു പുസ്‌തകത്തിന്‍റെ പ്രകാശനം. കേന്ദ്ര പെട്രോളിയം മന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്‍കിയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്.

ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്‌തകം കെ. സുരേഷാണ് തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ ശ്വേത മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ പങ്കെടുത്തു. പുസ്‌തകത്തില്‍ ഇടവേള ബാബുവിന്‍റെ ജീവിതം മാത്രമല്ല, താരസംഘടനയെ കുറിച്ചും പ്രതിപാദിച്ചട്ടുണ്ട്. സംഘടനയുടെ പിറവി, നേരിട്ട പ്രതിസന്ധികള്‍, അതിജീവന വഴികള്‍ എല്ലാം വിശദമായി പുസ്‌തകത്തിൽ പറയുന്നു . ഈ കൃതിക്ക് അവതാരിക എഴുതിയത് മോഹന്‍ലാലാണ്.

Also Read: അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്; ജയം വോട്ടെടുപ്പിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.