ETV Bharat / snippets

പുനെയില്‍ രണ്ട് ബംഗ്ലാദേശികള്‍ പിടിയില്‍

author img

By ETV Bharat Kerala Team

Published : Aug 14, 2024, 4:05 PM IST

TWO BANGLADESHI NATIONALS DETAINED  KAMALA NEHRU HOSPITAL  MAHARASHTRA  PUNE
Police personnel at Kamala Nehru Hospital in Maharshtra's Pune (ETV Bharat)

പൂനെ(മഹാരാഷ്‌ട്ര): കമല നെഹ്‌റു ആശുപത്രിയില്‍ നിന്ന് രണ്ട് ബംഗ്ലാദേശികളെ സംശയാസ്‌പദമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്‌തു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.പ്രശാന്ത് ബോത്തെ ഇക്കാര്യം സ്ഥിരീകരിച്ചു. പൊലീസ് മൂന്ന് പേരുടെ ചിത്രങ്ങള്‍ ആശുപത്രിയിലേക്ക് അയച്ച് നല്‍കിയിരുന്നു. ഇതില്‍ സംശയം തോന്നിയ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.

ഇവര്‍ കഴിഞ്ഞ ദിവസവും ആശുപത്രിയില്‍ എത്തിയിരുന്നു. ഇന്ന് വന്നപ്പോള്‍ ജീവനക്കാര്‍ ഇവരെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മൂന്ന് പേര്‍ ചൊവ്വാഴ്‌ച ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ഇവരെ രക്തപരിശോധനയ്ക്ക് അടക്കം വിധേയമാക്കി.

പിന്നീട് ഓര്‍ത്തോപീഡിക് വിദഗ്‌ധനടുത്തേക്ക് വിട്ടു. ഇന്ന് റിപ്പോര്‍ട്ടിനായി വന്നപ്പോഴാണ് ഇവരെ പൊലീസിന് കൈമാറിയത്. ഫറസ്‌ഖാന പൊലീസ് ആണ് ഇവരെ പിടികൂടിയത്. ഇവരെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Also Read; ജമ്മുവിൽ ഏറ്റുമുട്ടൽ: ആർമി ക്യാപ്റ്റന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.