ETV Bharat / snippets

ബെംഗളുരുവിൽ അഞ്ച് പേർക്ക് സിക വൈറസ് സ്ഥിരീകരിച്ചു

author img

By ETV Bharat Kerala Team

Published : Aug 18, 2024, 11:06 PM IST

5 ZIKA VIRUS CASES IN BENGALURU  KARNATAKA HEALTH MINISTER  DINESH GUNDU RAO  ZIKA VIRUS
Representational Image (ETV Bharat)

ബെംഗളുരു: ബംഗളുരുവിൽ അഞ്ച് പേർക്ക് സിക വൈറസ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 4 മുതൽ 15 വരെ സംസ്ഥാനത്ത് അഞ്ച് സിക വൈറസ് കേസുകൾ സ്ഥിരീകരിച്ചതായി കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. രോഗികളുടെയും കുടുംബാംഗങ്ങളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിന് അയച്ചതായും നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഈഡിയസ് വിഭാഗത്തിൽപെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക വൈറസ്. പനി, തലവേദന, ഛർദ്ദി, സന്ധിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് സിക വൈറസിന്‍റെ രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനു ശേഷമാണ് സാധാരണ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

Also Read: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ നിപ വൈറസിന്‍റെ ആന്‍റിബോഡി സാന്നിധ്യം; ഉറവിടം കണ്ടെത്താനുളള പ്രവർത്തനം ഊർജിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.