കടുവയും പുലിയും അരങ്ങുവാഴുന്ന തെക്കിന്‍റെ കാശ്‌മീർ, ഭീതിയിലായി മൂന്നാറിലെ തോട്ടം തൊഴിലാളികൾ
🎬 Watch Now: Feature Video
ഇടുക്കി: കടുവയും പുലിയും അരങ്ങുവാഴുന്ന തെക്കിന്‍റെ കാശ്‌മീർ, ഭീതിയിലായി മൂന്നാറിലെ തോട്ടം തൊഴിലാളികൾ (Wild Animal Attack In Munnar). വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തുന്ന വന്യമൃഗങ്ങളെ പിടികൂടണമെന്ന ആവശ്യവുമായി തൊഴിലാളികൾ. നടപടിയില്ലെങ്കിൽ വനം വകുപ്പ് ഓഫിസിനു മുൻപിൽ സമരം ആരംഭിക്കാൻ ഒരുങ്ങുകയാണിവര്‍. ഒരാഴ്‌ച മുൻപ് നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിൽ തേയിലത്തോട്ടത്തിൽ കടുവ നടക്കുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ മൊബൈൽ ക്യാമറയിൽ പകർത്തി വനം വകുപ്പിന് നൽകിയിരുന്നു. പകൽ നേരങ്ങളിൽ പോലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഭയത്തോടെയാണ് തൊഴിലാളികൾ ജോലിക്ക് പോകുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ തൊഴിലാളികളുടെ ഇരുനൂറ്റി അൻപതിലധികം പശുക്കളാണ് വന്യജീവി അക്രമണത്തിന് ഇരയായത്. കാട്ടാനകൾക്കും കാട്ടുപോത്തിനും പുറമെ കടുവയുടെയും പുലിയുടെയും സാന്നിധ്യവും തോട്ടം മേഖലയിൽ കണ്ടെത്തിയതോടെ തൊഴിലാളികൾ പകൽ നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം കുറച്ച് നാള്‍ മുമ്പ് ചിന്നക്കനാലില്‍ നിന്നും തമിഴ്‌നാട്ടിലെ വനത്തില്‍ വിട്ടയച്ച കാട്ടാന അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ച് മെമ്മോറാണ്ടം നല്‍കിയിരുന്നു.