സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ആഘോഷിച്ച് തൃശൂർ ജില്ല ബിജെപി നേതൃത്വം - election 2024
🎬 Watch Now: Feature Video
Published : Mar 2, 2024, 10:55 PM IST
|Updated : Mar 3, 2024, 3:28 PM IST
തൃശൂര്‍: സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ആഘോഷിച്ച് തൃശൂർ(Thrissur Bjp) ജില്ല ബിജെപി നേതൃത്വം. ഇന്നുമുതൽ അരയും തലയും മുറുക്കി പ്രവർത്തനമാരംഭിക്കുമെന്നും എല്ലാ ബൂത്തുകളിലും സംഘടനാ സർവ്വ സജ്ജമാണെന്നും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി(Suresh Gopi )യെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി ജില്ലാ പ്രസിഡൻറ് കെ കെ അനീഷ് കുമാർ പറഞ്ഞു.തിങ്കളാഴ്‌ച മുതൽ സുരേഷ് ഗോപിയുടെ മണ്ഡലപര്യടനങ്ങൾ ആരംഭിക്കും(constituency visit). ആലപ്പുഴയില്‍ തികഞ്ഞ വിജയപ്രതീക്ഷയാണ് ഇടിവി ഭാരതിനോട് പ്രതികരിച്ച ശോഭാ സുരേന്ദ്രന്‍ പങ്കുവച്ചത്. മോദി ഉറപ്പ് നല്‍കുന്ന ഗ്യാരന്‍റി നടപ്പാക്കാന്‍ ആലപ്പുഴയിലെ ജനങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമെന്നും ആറ്റിങ്ങലിനെക്കാള്‍ വലിയ ചെങ്കോട്ടയൊന്നുമല്ല ആലപ്പുഴയെന്നും ശോഭ പറഞ്ഞു. കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ഏറെ നാളായി ഉയര്‍ന്നു കേട്ട പേരുകള്‍ പലതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അവര്‍ കണക്കു കൂട്ടുന്ന തിരുവനന്തപുരത്ത് പ്രതീക്ഷിച്ച പോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനാണ് സ്ഥാനാര്‍ത്ഥി