സംസ്ഥാനത്ത് വേനൽ കടുത്തു ; ദുരിതത്തിലായി തോട്ടം തൊഴിലാളികളും - സംസ്ഥാനത്ത് വേനൽ കടുത്തു
🎬 Watch Now: Feature Video
Published : Mar 2, 2024, 3:46 PM IST
ഇടുക്കി: വേനൽ കടുത്തതോടെ ദുരിതത്തിലായി തോട്ടം തൊഴിലാളികളും. താരതമ്യേന കുറഞ്ഞ താപനില നിലനിൽക്കുന്ന ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ ഇപ്പോൾ 30 മുതൽ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് അനുഭവപ്പെടുന്നത്. കൃഷിയിടത്തിൽ എപ്പോഴും ചൂട് നിലനിൽക്കുന്നത് ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചൂട് അധികരിച്ചതോടെ ഏലത്തോട്ടത്തിലെ ജോലികൾക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്ന് തൊഴിലാളികൾ പറയുന്നു. സാധാരണയായി ഏലത്തോട്ടത്തിന് ഉള്ളിൽ ചൂടുള്ള അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇതിനോടൊപ്പം വേനൽ കൂടി കടുത്തതോടെ തോട്ടത്തിനുള്ളിൽ പണിയെടുക്കുവാൻ പറ്റാത്ത അവസ്ഥയാണെന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നും രാവിലെ ആറുമണിക്കും ഏഴുമണിക്കും ഒക്കെയാണ് ഇവർ ഇടുക്കിയിലേക്ക് തിരിക്കുന്നത്. ഇവിടെയെത്തി ജോലി ചെയ്‌ത് മടങ്ങുമ്പോൾ വിവിധ ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതായി തൊഴിലാളികൾ വ്യക്തമാക്കുന്നു. പണിക്കൂലിയായ് കിട്ടുന്ന തുച്‌ഛമായ തുക ആശുപത്രി ചെലവുകൾക്ക് മാത്രമേ തികയുകയുള്ളൂ എന്നും ഇവർ പറയുന്നു.ദീര്‍ഘദൂരം യാത്ര ചെയ്‌ത് എത്തുന്ന തൊഴിലാളികള്‍ കത്തുന്ന ചൂടിലാണ് ജോലി ചെയ്യുന്നതെങ്കിലും ഇക്കാര്യം പരിഗണിച്ചുള്ള ഒരാനുകൂല്യവും തൊഴിലുടമകള്‍ നല്‍കാറില്ലെന്നതാണ് വാസ്‌തവം.