ദുരന്തം വിതക്കും പാച്ചിൽ ; ബസിനടിയിൽ പെട്ട് വിദ്യാർഥിക്ക് ദാരുണന്ത്യം - Accident IN Calicut

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 5, 2024, 10:20 PM IST

കോഴിക്കോട് : മാവൂർ കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് പെട്രോൾ പമ്പിന് മുൻവശത്ത് സ്വകാര്യബസ് സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശേരിക്കു സമീപം തവനൂർ ചെറിക്കമ്മൽ  മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത് (Student Died After Falling Under The Bus Calicut). വെള്ളിമാടുകുന്ന് ജെ ഡി ടി പോളിടെക്‌നിക് കോളേജിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷാഫി.  ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് വന്ന റോസ്‌ന ബസിൻ്റെ സൈഡ് അതേ ദിശയിൽ വരികയായിരുന്ന  മുഹമ്മദ് ഷാഫി സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ബസിനടിയിലേക്ക് വീണ ഷാഫിയുടെ തലയിലൂടെ ബസ് കയറി ഇറങ്ങി. (Student Dies After Falling Off Bike  ). മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.