വൈദ്യുതി ഉത്‌പാദനത്തിന് ഇടുക്കി മാതൃക; സൗരോർജ കലാലയമായി കട്ടപ്പനയിലെ സര്‍ക്കാര്‍ കോളജ് - Solar Power Plant In College

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 26, 2024, 9:39 PM IST

ഇടുക്കി: കട്ടപ്പനയിലെ ഗവണ്‍മെന്‍റ് കോളജ് ഇനി സമ്പൂർണ സൗരോർജ കലാലയം. കോളജിൽ അനർട്ടിന്‍റെ മേൽനോട്ടത്തിൽ 70 കിലോവാട്ട് ശേഷിയുള്ള സൗരോർജ പവർ പ്ലാന്‍റ് സ്ഥാപിച്ചു. കോളജിലെ പ്രധാന ബ്ലോക്കിന് മുകളിലാണ് 7000 ചതുരശ്ര അടിയിൽ സൗരോർജ പവർ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. 62,00000 രൂപ മുതൽ മുടക്കിൽ 83 കിലോവാട്ട് വൈദ്യുതി ഉത്‌പാദിക്കുവാന്‍ കഴിയുന്ന പ്ലാൻ്റാണ് അനർട്ടിൻ്റെ മേൽനോട്ടത്തിൽ വിഭാവനം ചെയ്‌തിരിക്കുന്നത് (Solar Power Plant). നിലവിൽ 45 ലക്ഷം രൂപ മുടക്കി 70 കിലോവാട്ട് വൈദ്യുതിയാണ് ഉത്‌പാദിപ്പിക്കുന്നത്. കോളജിലെ മലയാളം, സയൻസ് ബ്ലോക്കുകളാണ് ഓൺഗ്രിഡ് സംവിധാനത്തിൽ 70 കിലോവാട്ട് ശേഷിയുടെ പരിധിയിലുള്ളത്. പ്രതിദിനം 350 യൂണിറ്റ് വരെ വൈദ്യുതി നിലവിൽ ഉത്പാ‌ദിപ്പിക്കുന്നുണ്ട് (Solar Power Plant In Idukki). കോളജിന്‍റെ ആവശ്യത്തിന് ശേഷം വരുന്ന വൈദ്യുതി കെഎസ്‌ഇബിക്ക് കൈമാറും. കോളജ് കെട്ടിടത്തില്‍ 10 കിലോവാട്ട് ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റ്, ലൈബ്രറി കെട്ടിടത്തില്‍ മൂന്ന് കിലോവാട്ട് ഓഫ്ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റ് എന്നിവ സ്ഥാപിക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട് (Govt College In Kattappana Idukki).  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.