പ്രതിഷ്‌ഠാ ചടങ്ങിനോടനുബന്ധിച്ച് ആശുപത്രികൾ അടയ്ക്കും, സർക്കാരിന് ജനങ്ങളെക്കുറിച്ച് ചിന്ത വേണമെന്ന്‌ ശശി തരൂർ - ശശി തരൂർ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 21, 2024, 4:26 PM IST

തിരുവനന്തപുരം: സർക്കാരിന് ജനങ്ങളെക്കുറിച്ച് ചിന്ത വേണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ് ശശി തരൂർ. അയോധ്യ പ്രതിഷ്‌ഠാ ചടങ്ങിനോടനുബന്ധിച്ച് നാളെ ആശുപത്രികൾ അടയ്ക്കും എന്നാണ് കേട്ടത്, ഇത് ചെയ്യരുതെന്നാണ് തന്‍റെ അഭ്യർത്ഥനയെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു ഹൃദയ സമ്രാട്ട് എന്ന് പറഞ്ഞ് നടക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിജെപിയുടെ ഉദ്ദേശം എപ്പോഴും രാഷ്‌ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യാ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതാണ്. വിശ്വാസത്തിന് എല്ലാവർക്കും പൂർണ അധികാരമുണ്ട്. ഈ ചടങ്ങ് ഒരു രാഷ്‌ട്രീയ വേദി കൂടിയാണ്. അവസരം വരുമ്പോൾ താൻ പോകും. ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്. വിശ്വാസങ്ങൾ സ്വകാര്യ വിഷയമാണ്. കോൺഗ്രസ് നിലപാടിനെക്കുറിച്ച് ആരും വിമർശനം ഉന്നയിച്ചതായി കേട്ടില്ല. വിശ്വാസത്തേക്കുറിച്ചോ ക്ഷേത്രത്തേക്കുറിച്ചോ ഒന്നും തന്നെ കോൺഗ്രസിന്‍റെ പ്രസ്‌താവനയിൽ ഇല്ല. ഉള്ളത് ഇതൊരു രാഷ്‌ട്രീയ ചടങ്ങാണ് എന്നതിനെക്കുറിച്ചാണ്. അയോധ്യാ ചടങ്ങ് കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. പ്രകടനപത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അവസാന തീരുമാനം പാർട്ടിയുടേതാണ്. മറ്റൊന്നും പറയാനില്ല. ദേശസുരക്ഷയെക്കുറിച്ച് പറഞ്ഞാൽ ചൈനയെക്കുറിച്ച് ചോദ്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.