റിപ്പബ്ലിക് ദിനാഘോഷം കെങ്കേമമാക്കി റാമോജി ഫിലിം സിറ്റി; എംഡി വിജയേശ്വരി പതാക ഉയര്‍ത്തി - റിപ്പബ്ലിക് ദിനാഘോഷം
🎬 Watch Now: Feature Video
Published : Jan 26, 2024, 6:19 PM IST
ഹൈദരാബാദ്: റാമോജി ഫിലിം സിറ്റിയില്‍ 75ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടര്‍ വിജയേശ്വരി പതാക ഉയര്‍ത്തി. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് പ്രസിഡന്‍റ് ഗോപാല്‍ റാവു, യുകെഎംഎൽ (Ushakiran Movie Limited) ഡയറക്‌ടര്‍ ശിവരാമകൃഷ്‌ണ, പബ്ലിസിറ്റി വൈസ് പ്രസിഡന്‍റ് എ വി റാവു, ഹോർട്ടികൾച്ചർ വൈസ് പ്രസിഡന്‍റ് രവി ചന്ദ്രശേഖർ, ഫിലിം സിറ്റി സിഇഒ ശേഷസായി, റാമോജി ഗ്രൂപ്പ് കമ്പനിയിലെ ജീവനക്കാര്‍, ഈനാടു, ഇടിവി, ഇടിവി ഭാരത് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ഫിലിം സിറ്റിയില്‍ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനാഘോഷങ്ങളും എല്ലാ വർഷവും കൊണ്ടാടാറുണ്ട്. ദേശീയ തലസ്ഥാനത്തും ഇത്തവണ വര്‍ണാഭമായ റിപ്പബ്ലിക് ദിനാഘോഷമാണ് നടത്തിയത്. സൈനിക ശക്തിയും സ്‌ത്രീ ശക്തിയും വിളിച്ചോതിയായിരുന്നു ഇത്തവണ ദേശീയ തലസ്ഥാനത്തെ ആഘോഷം. നൂറിലധികം കലാകാരികളാണ് ഇത്തവണ തലസ്ഥാനത്ത് പരേഡില്‍ സംഗീതോപകരണങ്ങള്‍ വായിച്ചത്. കര്‍ത്തവ്യ പഥില്‍ നടന്ന പരേഡില്‍ 80 ശതമാനവും സ്‌ത്രീകളായിരുന്നു. പ്രതിരോധ സാങ്കേതിക രംഗത്തെ സ്‌ത്രീ കരുത്തും ഇത്തവത്തെ പരേഡിനെ ഏറെ ശ്രദ്ധേയമാക്കി.