പ്രതിഷ്‌ഠാ ചടങ്ങ് ഏവരെയും വികാരഭരിതരാക്കുന്ന അസാധാരണ നിമിഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി
🎬 Watch Now: Feature Video
Published : Jan 22, 2024, 2:14 PM IST
അയോധ്യ : രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. രാമക്ഷേത്രത്തിലെ (Ayodhya Ram Temple) പ്രതിഷ്‌ഠാ ചടങ്ങ് എല്ലാവരേയും വികാരഭരിതരാക്കുന്ന അസാധാരണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) പറഞ്ഞു. ഈ ദൈവീക പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉച്ചയ്‌ക്ക് 12.20നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിച്ചത്. 12 മണി 29 മിനിട്ട് എട്ട് സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിട്ട് 32 സെക്കന്‍ഡ് വരെയുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് (84 സെക്കന്‍ഡ്) പ്രാണ പ്രതിഷ്‌ഠ നടന്നത്. ചടങ്ങിന് സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി നടത്തി. വേദിയിൽ ദർശകരും പ്രമുഖരും ഉൾപ്പടെ ഏഴായിരത്തിലധികം ആളുകളാണ് ഉണ്ടായിരുന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങുകൾക്കായി ശ്രീകോവിലിനുള്ളിൽ സന്നിഹിതരായിരുന്നു. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മീകാന്ത് ദീക്ഷിത്താണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.