മിലാൻ -2024; വിശാഖപട്ടണത്ത് നാവിക ശക്തി പ്രദർശിപ്പിക്കാനായി എത്തുന്നത് 51 രാജ്യങ്ങൾ - മിലാൻ 2024

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 15, 2024, 5:19 PM IST

ഡൽഹി: ലോകത്തുടനീളമുള്ള സൗഹൃദ രാഷ്ട്രങ്ങളെ ഒന്നിപ്പിച്ചു കൊണ്ട്  ലോകത്തിലെ ഏറ്റവും വലിയ സമുദ്ര അഭ്യാസങ്ങളിലൊന്നയ മിലൻ-2024 നടത്താൻ ഒരുങ്ങി ഇന്ത്യൻ നേവി. ഈ വർഷം വിശാകപട്ടണത്തുവച്ചാണ് ഈവന്‍റ് നടക്കുക. മിലാൻ എക്‌സസൈസിൽ  51 രാജ്യങ്ങൾ പങ്കെടുക്കുകയും 15 രാജ്യങ്ങളുടെ കപ്പലുകളും ഒരു വിമാനവും അണിചേരുകയും ചെയ്യും (MILAN 2024 Indian Navy 51 Countries to Showcase Their Naval Might). ഹിന്ദി വാക്കായ ബൈട്ടക്ക്, സംഗം എന്നീ വാക്കുകളിൽ നിന്നാണ് മിലാൻ എന്ന പദം ഉണ്ടായത്. 1995 ലാണ്  മിലാൻ എക്‌സസൈസ് ആദ്യമായി നടത്തിയത്. ആൻഡമാൻ നിക്കോബാർ കമാൻഡോയുടെ ആഭിമുഖ്യത്തിൽ ലുക്ക്  ഈസ്റ്റ്  പോളിസിയുടെ ഭാഗമായ ഇന്തോനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങീ 4 രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു അന്ന് ഇവെന്റിന്‍റെ ആദ്യ പതിപ്പ് നടത്തിയത്. മിലാൻ അഭ്യാസത്തിന്‍റെ പ്രാധാന്യം വർധിച്ചതോടെ ഈവന്‍റ് നടത്തുന്നതിനായി വലിയ വേദി ആവശ്യമായി വന്നതോടെ  'സിറ്റി ഓഫ് ഡെസ്റ്റിനേഷൻ' എന്നറിയപ്പെടുന്ന വിശാഖപട്ടണം ഇഷ്‌ട വേദിയായി മാറുകയായിരുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.