എം ജി സർവകലാശാല കലോത്സവത്തിനു വർണ്ണാഭമായ തുടക്കം; അക്ഷര നഗരിയിൽ ഇനി കലാപ്രകടനങ്ങള്‍ കൊട്ടിക്കയറും - എം ജി സർവകലാശാല കലോത്സവം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 27, 2024, 9:44 PM IST

കോട്ടയം: അക്ഷര നഗരിയുടെ രാപ്പകലുകൾ ഇനി കലാ സാന്ദ്രമാകും. ഏഴുനാൾ യുവ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന് അക്ഷര നഗരിയിൽ തുടക്കമായി. കോട്ടയം തിരുനക്കര മൈതാനിയിൽ എം ജി സർവകലാശാല കലോത്സവം നടൻ മുകേഷ് ഉദ്ഘാടനം ചെയ്‌തു.  7000 ത്തിലധികം യുവ കലാപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 1957 ല്‍ ബാലറ്റിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ്  മന്ത്രിസഭ ഉണ്ടായത് കലയുടെ ശക്തമായ അടിത്തറയിൽ നിന്നാണെന്ന് മുകേഷ് പറഞ്ഞു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് ഉണ്ടാകുന്നിന് കാരണമായി. കലയുടെ ശക്തി അത്രത്തോളം ഉണ്ടെന്നു നാം മനസിലാക്കണമെന്ന് മുകേഷ് പറഞ്ഞു. കലയും കലാരൂപങ്ങളുമാണ് നാടിനെ നൻമയിലേക്ക് നയിക്കുന്നത് കലാകാരനെ നിശബ്‌ദനാക്കാൻ ശ്രമിച്ചാൽ അത് നാടിന് ആപത്തു വരുത്തും. കലാപ്രവർത്തനത്തെ അസഹിഷ്‌ണുതയോടെ കാണുന്നത് ഇന്നത്തെ രീതിയായി മാറിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. നടൻ വിജയരാഘവൻ നടിമാരായ ദുർഗകൃഷ്‌ണ അനശ്വശ രാജൻ എം.എ നിഷാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നാടിയായി വർണ്ണാഭമായ വിളംബര ജാഥ പരേഡ് ഗ്രൗണ്ടിൽ നിന്നും തിരുനക്കര മൈതാനത്തേക്ക് നടന്നു. വിവിധ കോളേജുകളിൽ നിന്നായി 5000 ത്തിലധികം വിദ്യാർത്ഥികൾ ജാഥയിൽ പങ്കെടുത്തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.