മലയോര ഹൈവെ നിർമാണം: റോഡ് കയ്യേറി നിർമിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് - Highway Construction - HIGHWAY CONSTRUCTION
🎬 Watch Now: Feature Video
Published : Mar 29, 2024, 7:51 PM IST
ഇടുക്കി : കാഞ്ചിയാർ പള്ളിക്കവലയിൽ റോഡ് കയ്യേറി നിർമിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാൻ കാഞ്ചിയാർ പഞ്ചായത്ത് നോട്ടിസ് നൽകി. മലയാര ഹൈവെ നിർമാണവുമായി ബന്ധപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം പൊളിച്ച് നീക്കാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. പഞ്ചായത്തിൻ്റെ നടപടിക്കെതിര പ്രതിഷേധവും ഉയർന്നിട്ടുണ്ട്. കട്ടപ്പന ചപ്പാത്ത് മലയോര ഹൈവെ നിർമാണം ആരംഭിച്ചപ്പോൾ തന്നെ എതിർപ്പും ഉയർത്തിരുന്നു. എതിർപ്പിനെയെല്ലാം മറികടക്കാൻ പഞ്ചായത്തിനായി. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ കാഞ്ചിയാറ്റിലെ കയ്യേറ്റ നിർമാണങ്ങൾ തടസം സൃഷ്‌ടിച്ചു. റോഡ് പുറംപോക്ക് നിർമിതികൾ പൊളിച്ച് നീക്കാൻ പല തവണ വാക്കാൽ പറഞ്ഞുവെങ്കിലും ആരും വക വച്ചില്ല. ഇതേ തുടർന്നാണ് പഞ്ചായത്ത് നിയമപരമായ നോട്ടിസ് നൽകിയത്. ഏഴ് ദിവസത്തിനകം പൊളിച്ച നീക്കാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ടാറിങ്ങിന് മാത്രമുള്ള വീതിയാണ് ഈ ഭാഗത്തുള്ളത്. കടകൾ പൊളിച്ച് നീക്കിയാൽ മാത്രമെ നടപ്പാതക്കും ഓടക്കും ആവശ്യമായ 2.5 മീറ്റർ വീതി ലഭിക്കു. അതിന് വ്യാപാരികൾ സഹകരിക്കണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് കെട്ടിടം പൊളിച്ച് നീക്കുമന്നും പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.