പണി കൊടുത്ത് വീണ്ടും ഗൂഗിൾ മാപ്പ്; വഴി തെറ്റി ലോറി എത്തിയത് പുഴയരികിൽ, പിന്നാലെ അപകടവും - Google Map shows wrong rout
🎬 Watch Now: Feature Video
Published : Feb 5, 2024, 8:33 PM IST
കോഴിക്കോട് : ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് മുക്കത്തേക്ക് പോകുകയായിരുന്ന ലോറി വഴി തെറ്റി എത്തിയത് മാവൂർ മണന്തലക്കടവിൽ. കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറവഴി എളമരം പാലം കടന്നയുടനെ ഗൂഗിൾ മാപ്പ് വഴികാണിച്ചു കൊടുത്തത് വലത്തോട്ട് പോകേണ്ടതിന് പകരം ഇടത് വശത്തുകൂടി മാവൂരിലേക്കായിരുന്നു ( Google Map shows wrong rout). മാവൂർ അങ്ങാടിയിൽ എത്തിയപ്പോൾ വീണ്ടും ഇടത് ഭാഗത്തെ റോഡ് വഴി ചാലിയാറിൻ്റെ മണന്തലക്കടവിലേക്ക് പോകുന്ന റോഡിലേക്ക് വഴി കാണിച്ചു. ഗൂഗിളിനെ മാത്രം വിശ്വസിച്ച് ഇതുവഴി പോയ ലോറി ഡ്രൈവർ ചെന്നെത്തിയത് ചാലിയാറിൻ്റെ പഴയ കടവായ മണന്തലകടവിലും. മുന്നോട്ടു പോകാൻ വഴിയില്ലാതായപ്പോൾ ഗൂഗിളിനേയും പഴിച്ച് തിരിച്ചു മാവൂരിലേക്ക് തന്നെ തിരിച്ച് വരുന്ന വഴി ഇടിയേറ്റവനെ പാമ്പുകടിച്ചു എന്ന ചൊല്ലുപോലെ മാവൂർ ജംങ്‌ഷനിൽവച്ച് അതുവഴി വന്ന കാറിൻ്റെ ഒരു സൈഡിൽ ലോറി ഇടിച്ചു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കിക്കേറ്റിട്ടില്ല. കാറിൻ്റെ മുൻപിൽ ഒരു വശം തകർന്നിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂരി സ്ഥാപിച്ച സിസിടിവിയിൽ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്. അടുത്തിടെ എറണാകുളത്ത് ഗൂഗിൾ മാപ്പ് ദിശ തെറ്റിച്ച് കാർ പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്‌ടർമാർ മരിച്ചിരുന്നു.