കനത്ത വേനലിന്‌ പ്രതിരോധവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, 'വാട്ടർ ബെൽ' പദ്ധതിക്ക് തുടക്കമായി - വാട്ടർ ബെൽ പദ്ധതി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 19, 2024, 10:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് ദിനം പ്രതി വര്‍ധിക്കുന്നതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ വാട്ടർ ബെൽ പദ്ധതിക്ക് തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവണ്‍മെന്‍റ്‌ വി ആൻഡ് എച്ച് എസ് എസിൽ തുടക്കം കൃത്യം 10:30 മുഴങ്ങിയ ആദ്യ സ്പെഷ്യൽ ബെല്ലിൽ വിദ്യാർത്ഥികളെല്ലാവരും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സാനിധ്യത്തില്‍ വെള്ളം കുടിച്ചു (Water Bell Project In Schools). ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30 നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതമാണ് പ്രത്യേക ഇടവേളകൾ അനുവദിക്കുക. വെള്ളം വീട്ടിൽ നിന്നും കൊണ്ട് വരാത്ത വിദ്യാർഥികൾക്കായി സ്‌കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുകയും വേണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം ഉണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഈ പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത്‌ അഭ്യർത്ഥിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.