പട്ടയ നടപടികൾ തടസപ്പെടുത്തണമെന്നത് സിപിഎം തീരുമാനം ; ഡീൻ കുര്യാക്കോസ് എംപി - issuance of title distribution

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 7, 2024, 7:02 AM IST

ഇടുക്കി : പട്ടയനടപടികൾ നിർത്തി വയ്ക്കണമെന്ന് ഹൈക്കോടതി സ്പെഷ്യൽ ബെഞ്ച് ഉത്തരവിട്ടു. അതിനുശേഷവും എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ വിസമ്മതിക്കുന്നത് ദുരൂഹമാണെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് (The Decision Of CPM Is To Stop The Court Proceedings). ജില്ലയിൽ പട്ടയനടപടികൾ തടസപ്പെടുത്തണമെന്നത് സിപിഎം തീരുമാനമാണ്. ജില്ലയിൽ എമ്പാടും വ്യാജ പട്ടയമാണന്ന് പറഞ്ഞ് പാവപ്പെട്ട കർഷകരുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1964 റൂൾ അനുസരിച്ച് അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ലഭിക്കുന്നതിനായുള്ള നിയമപോരാട്ടം തുടരുമെന്നും ഡീൻ കുര്യാക്കോസ് തൊടുപുഴയിൽ പറഞ്ഞു. അതേസമയം ജനുവരി 10 നാണ് ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബഞ്ചിന്‍റെ ഉത്തരവ് ഇറങ്ങിയത്. അതിനുശേഷം നാല് തവണ ഇതേ ബെഞ്ച് ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് സിറ്റിങ് നടത്തിയെങ്കിലും സർക്കാർ ഇതുവരെ എതിർ സത്യവാങ്മൂലം നൽകിയിട്ടില്ല. 1964 ലെ ഭൂപതിവ് നിയമപ്രകാരം അനധികൃതമായി കയ്യേറിയ ഭൂമിക്ക് പട്ടയം നൽകിയിട്ടില്ലെന്ന യാഥാർഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകന് കഴിയാത്തതാണ് ഇത്തരം ഒരു വിധി ഉണ്ടാകാൻ കാരണമെന്ന് പ്രതിപക്ഷവും കർഷക സംഘടനകളും ആരോപിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.