തൃശൂര്‍ വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി - Cannabis plant found in Thrissur
🎬 Watch Now: Feature Video


Published : Jan 30, 2024, 10:42 PM IST
തൃശ്ശൂര്‍: തൃശൂര്‍ ജില്ലയിലെ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. 15 സെന്‍റീ മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ എക്‌സൈസ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 3 ആഴ്‌ചയോളം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി ആണ് വൈദ്യശാലപ്പടിയില്‍ നിന്നും കണ്ടെത്തിയത്. എക്‌സൈസിന് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 സെന്‍റീ മീറ്ററോളം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എന്‍. സുദര്‍ശനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു. അതേസമയം വിൽപനയ്‌ക്കായി എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ മലപ്പുറം വണ്ടൂരിൽ ഇന്നലെ പിടിയിലായിരുന്നു. നിലമ്പൂർ സ്വദേശിയായ പുത്തൻവീട്ടിൽ ഗോഗുൽ, വണ്ടൂർ മരുതുങ്ങൽ സ്വദേശിയായ കർളിയോടൻ ജിതേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് കിലോ കഞ്ചാവ് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. വാണിയമ്പലത്തെ സ്വകാര്യ ലോഡ്‌ജില്‍ നിന്നുമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.