'ആ ശശി' ആരെന്നറിയണം; തരൂരിനെതിരെ ഒളിയമ്പുമായി ബിജെപി - ALLEGATIONS AGAINST SHASHI THAROOR - ALLEGATIONS AGAINST SHASHI THAROOR
🎬 Watch Now: Feature Video
Published : Apr 16, 2024, 8:03 PM IST
കോട്ടയം: തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദഹാത്രിയ്‌യുടെ ആരോപണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. സ്‌ത്രീകളെ തുടർച്ചയായി അപമാനിക്കുന്ന ശശി എന്ന പേരുള്ള ഒരു വ്യക്തിയെ കുറിച്ച് സുപ്രീം കോടതി അഡ്വക്കേറ്റ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഇത് ആരെക്കുറിച്ചാണെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെ പ്രമീള ദേവി പറഞ്ഞു. ശശി എന്ന പേരുള്ള ഒരാൾ അറിയപ്പെടുന്ന വനിതയെ തുടർച്ചയായി മാനഭംഗപ്പെടുത്തിയെന്നും ഇയാളുടെ സ്വാധീനം കൊണ്ട് ഇര നിശബ്‌ദയാക്കപ്പെട്ടുവെന്നും ആണ് ജയ് ആനന്ദ് പറയുന്നത്. ഈ പീഡകൻ ഇലക്ഷനിൽ മത്സരിക്കുന്നുണ്ട് എന്നും സുപ്രീം കോടതി അഡ്വക്കറ്റ് ജയ് ആനന്ദ് ദഹാത്രിയ ട്വീറ്ററിൽ പറഞ്ഞിരിക്കുന്നു. ഈ ശശി ആരെന്ന് അറിയണം. ജയ് ആനന്ദ് ഇതേക്കുറിച്ച് തുറന്നു പറയണം. സ്‌ത്രീപീഡകനായ ഒരാർ മത്സരിക്കുന്നുണ്ടെങ്കിൽ അത് ആശങ്കയ്‌ക്ക് ഇടനൽകുന്നുണ്ട്. സ്‌ത്രീസുരക്ഷയ്‌ക്ക് വേണ്ടി നിയമങ്ങൾ ഉള്ള രാജ്യത്ത് വനിതകളോട് മോശമായി പെരുമാറിയ ആൾക്ക് മത്സരിക്കാൻ അർഹതയില്ല. പൊതു പ്രവർത്തകയായ തന്നെ ഞെട്ടിപ്പിക്കുന്ന വാർത്തയാണിതെന്നും പ്രമീള ദേവി കൂട്ടിച്ചേർത്തു.