വിശ്വാസത്തെ അടിസ്ഥാനമാക്കിയാകരുത് സിഎഎ നടപ്പിലാക്കേണ്ടത്; ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ - Bishop Sabu Koshy Cherian about CAA
🎬 Watch Now: Feature Video
Published : Mar 12, 2024, 4:43 PM IST
കോട്ടയം : പൗരത്വ ഭേദഗതി നിയമം (CAA) എപ്പോഴും നടപ്പാക്കുന്നത് വിശ്വാസത്തെ അടിസ്ഥാനമാക്കിയാകരുത് എന്നാണ് സിഎസ്‌ഐ സഭയുടെ നിലപാടെന്ന് സിഎസ്‌ഐ മധ്യകേരള ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. ബിൽ ധൃതി പിടിച്ച് നടപ്പാക്കേണ്ടതല്ല കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കേണ്ട ഒന്നായിരുന്നു ഇതെന്നും ബിഷപ്പ് സൂചിപ്പിച്ചു. ഇലക്ഷൻ അടുത്തപ്പോൾ ബിൽ വീണ്ടു വന്നത് സംശയത്തിനിട നൽകുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. അംഗത്വം നൽകേണ്ടത് ആ വ്യക്തിയുടെ വിശ്വാസത്തെ മുൻ നിർത്തിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹിം എം പി പറഞ്ഞിരുന്നു (DYFI Moves Supreme Court Against CAA) . രാജ്യത്തിന്‍റെ ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ് സിഎഎ എന്ന് റഹിം എം പി ആരോപിച്ചു. നിയമവിദഗ്‌ധരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും രാഷ്‌ട്രീയമായും പൗരത്വ നിയമഭേദഗതിയെ നേരിടാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും എ എ റഹിം അറിയിച്ചു.