'കാർഷിക യന്ത്രം സർവ്വം ചലിതം'; കാർഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ക്യാമ്പ് - Chathamangalam Krishibhavan
🎬 Watch Now: Feature Video
Published : Jan 28, 2024, 5:48 PM IST
കോഴിക്കോട്: ചാത്തമംഗലം കൃഷിഭവനിൽ കാർഷിക ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി കൊടുക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു (Agricultural Equipment Repair Work Camp). ട്രില്ലർ , കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, ബ്രഷ് കട്ടർ, ട്രാക്‌ടർ തുടങ്ങി എല്ലാ കാർഷിക ഉപകരണങ്ങളും ക്യാമ്പിൽ അറ്റകുറ്റപ്രവർത്തി നടത്തി കൊടുക്കുന്നുണ്ട്. കേടായ കാർഷിക ഉപകരണങ്ങൾ അറ്റകുറ്റപ്രവർത്തി നടത്തി ഉപയോഗയോഗ്യമാക്കി നൽകുക എന്നതാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക യന്ത്രം സർവ്വം ചലിതം കുന്ദമംഗലം എന്ന ആശയം ഉണർത്തിയാണ് കാർഷിക യന്ത്രങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തുന്നത്. 20 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും കർഷകരുടെ കാർഷിക ഉപകരണങ്ങളാണ് അറ്റകുറ്റപ്പണി നടത്തി കൊടുക്കുന്നത്. കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രത്തിലെ വിദഗ്‌ധരായ ടെക്‌നീഷ്യന്മാരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ചാത്തമംഗലം കൃഷിഭവനിൽ നടക്കുന്ന ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്‌തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.