ടെസ്റ്റ് ഡ്രൈവിനിടെ ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു
🎬 Watch Now: Feature Video
Published : Feb 21, 2024, 5:53 PM IST
പത്തനംതിട്ട:എം സി റോഡിൽ കുരമ്പാലയ്ക്ക് സമീപം ഓടികൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു. സ്‌കൂട്ടർ ഓടിച്ച മണ്ണടി സ്വദേശി രാഹുൽ (27) ഒപ്പമുണ്ടായിരുന്ന അതുൽ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു(Electric scooter fire on Test Drive).എംസി റോഡിൽ കുരമ്പാലയ്ക്കും പറന്തലിനും ഇടയിൽ ഇന്ന് ഉച്ച യോടെ ആയിരുന്നു അപകടം(Riders safe ). അടൂരിലെ ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിന് പോയ ഓല കമ്പനിയുടെ സ്കൂട്ടറിനാണ് ഓട്ടത്തിനിടെ തീ പിടിച്ചത്.ഓട്ടത്തിനിടെ പുക ഉയരുന്നത് കണ്ടു സ്കൂട്ടർ നിർത്തി ഇറങ്ങിയതിനാൽ യാത്രക്കാർ രക്ഷപെടുകയായിരുന്നു.സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.അടൂരിൽ നിന്ന് അഗ്നി രക്ഷ സേന എത്തിയാണ് തീ അണച്ചത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലം ട്രയൽ റണ്ണിനിടെ വാഹനത്തിൽ തീ പടർന്ന് കത്തുകയായിരുന്നുവെന്ന് അഗ്നി രക്ഷ സേന അറിയിച്ചു. ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വ്യാപകമായി തീപിടിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഉപയോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ധാരാളമായി വാങ്ങുന്നുണ്ട്. പരിസ്ഥിതി മലീനീകരണം കുറവാണെന്നതാണ് ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.