രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന് ആലോചിച്ച് ഇനി സമയം കളയേണ്ട. കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊണ്ടുപോകാനും ജോലിക്കാര്‍ക്ക് ഞൊടിയിടയില്‍ തയ്യാറാക്കി കഴിക്കാനുമാകുന്ന ഒരു ബ്രേക്ക് ഫാസ്റ്റാണ് ഈസി ഓട്‌സ് ഓംലെറ്റ്. ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇത് നല്ലതാണ്. വേഗത്തില്‍ തയ്യാറാക്കാവുന്ന ഇതിന്‍റെ റെസിപ്പിയൊന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍:
- ഓട്‌സ്
- മുട്ട
- പാല്‍
- മൊസര്‍ല്ല ചീസ്/ചീസ്
- ചില്ലി ഫ്ലേക്‌സ്
- മല്ലിയില
- ഉപ്പ്
- കുരുമുളക് പൊടി
- ഒലീവ് ഓയില്‍
- കറുത്ത എള്ള്/വെളുത്ത എള്ള്
തയ്യാറാക്കേണ്ട വിധം: ഒരു പാത്രത്തില്‍ അല്‍പം ഓട്‌സ് ഇടുക. എന്നിട്ട് അതിലേക്ക് അല്‍പം പാല്‍ ചേര്‍ക്കുക. ഓട്‌സ് മുഴുവന്‍ അതില്‍ മുങ്ങും വിധം പാല്‍ ഒഴിക്കണം. ശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. (നിങ്ങള്‍ എടുത്ത ഓട്‌സിന്‍റെ അളവിന് അനുസരിച്ച് വേണം മുട്ട എടുക്കാം. ഉദാ: ഒരു കപ്പ് ഓട്‌സിന് രണ്ട് മുട്ട). ഓട്‌സും മുട്ടയും പാലും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഉപ്പും അല്‍പം കുരുമുളക് പൊടിയും ഒലീവ് ഓയിലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് അല്‍പം മൊസര്‍ല്ല ചീസ് ചേര്‍ക്കുക. തുടര്‍ന്ന് ചില്ലി ഫ്ലേക്‌സും മല്ലിയിലയും കറുത്ത എള്ളും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഓംലെറ്റ് ഉണ്ടാക്കാനായി ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് അല്‍പം ഓയില്‍ ഒഴിച്ചുകൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് ഈ മിക്‌സ് ഒഴിച്ച് പരത്തി കൊടുക്കുക. ശേഷം പാന്‍ അടച്ച് വച്ച് ചെറിയ തീയില്‍ വേവിക്കുക. ഒരു വശം വേവായി കഴിഞ്ഞാല്‍ ഓംലെറ്റ് മറിച്ചിട്ട് മറുപുറവും വേവിക്കുക. ഇതോടെ ടേസ്റ്റിയും ഹെല്‍ത്തിയുമായ ഈസി ഓട്‌സ് ഓംലെറ്റ് റെഡി.
Also Read |
- പഴമെല്ലാം ഒന്നിച്ച് പഴുത്തോ? ഇങ്ങനെയൊന്ന് ചെയ്‌ത് നോക്കൂ, കാലങ്ങളോളം കേടാകാതെയിരിക്കും
- പാത്രം കാലിയാകാന്‍ ഇത് മാത്രം മതി; ഉണക്കമീന്‍ ചതച്ചത്, സിമ്പിള്‍ ടേസ്റ്റി റെസിപ്പിയിതാ...
- ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
- ഓവനും ഗ്രില്ലും വേണ്ട; വേഗത്തില്‍ തയ്യാറാക്കാം പെരിപെരി അല്‍ഫാം, റെസിപ്പി ഇതാ...
- കുട്ടികളെ അവരറിയാതെ പ്രോട്ടീന്‍ റിച്ചാക്കാം; സ്‌പെഷല്‍ ചോക്ലേറ്റ്-നട്‌സ് മില്‍ക്ക് ഷേക്ക്, റെസിപ്പി ഇതാ...