ETV Bharat / travel-and-food

കോടമഞ്ഞിൽ ഓഹോ താഴ്‌വരയിൽ...; സഞ്ചാരികളുടെ പ്രിയതാവളമായി മഞ്ഞണിഞ്ഞ മൂന്നാർ ഗ്യാപ് റോഡ് ​ - TOURIST ATTRACTIONS IN IDUKKI - TOURIST ATTRACTIONS IN IDUKKI

കടുത്ത വേനലിന് അറുതി നല്‍കി, മഴ എത്തിയതോടെ കൂടുതൽ സുന്ദരിയായി കാഴ്‌ചക്കാരെ മാടിവിളിക്കുകയാണ് മൂന്നാർ ഗ്യാപ് റോഡ്.

TOURIST PLACES IN MUNNAR  മൂന്നാർ ഗ്യാപ് റോഡ് ​ IDUKKI TOURIST SPOTS  GAP ROAD MUNNAR
gap road munnar (ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 3:00 PM IST

സഞ്ചാരികളുടെ പ്രിയതാവളമായി മഞ്ഞണിഞ്ഞ മൂന്നാർ ഗ്യാപ് റോഡ് ​ (ETV Bharat)

ഇടുക്കി: മധ്യവേനല്‍ അവധി ആഘോഷിക്കാന്‍ ഇടുക്കിയിലേക്ക് എത്തുന്നവരുടെ പ്രിയ താവളമായി മാറുകയാണ് മൂന്നാർ ഗ്യാപ് റോഡ്. വേനല്‍ മഴ ലഭിച്ചതോടെ, മഞ്ഞ് പുതച്ച് മൂന്നാര്‍ ഗ്യാപ് റോഡ് കൂടുതല്‍ സുന്ദരിയായി. മലനിരകളെ തഴുകി ഇറങ്ങുന്ന മഞ്ഞും നനുത്ത കാലാവസ്ഥയും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അവിസ്‌മരണീയമായ അനുഭവമാണ്.

മൂന്നാറിന്‍റെ തേയില ചെരുവുകളെ ആസ്വദിച്ച് ആനയിറങ്കല്‍ വഴിയുള്ള യാത്രയില്‍ ഗ്യാപ് റോഡില്‍ ഒന്ന് വാഹനം നിര്‍ത്താതെ സഞ്ചാരികള്‍ കടന്ന് പോകാറില്ല. വളഞ്ഞുപുളഞ്ഞ് കണ്ണാടി പോലെയുള്ള മനോഹരമായ റോഡ്. കാഴ്‌ചകൾക്ക് ഒരു ഗ്യാപ്പും കൊടുക്കാതെയുള്ള പ്രകൃതി ഭംഗി. സഹ്യ പര്‍വ്വത നിരയുടെ അതിവിശാല കാഴ്‌ചകളും താഴ്‌വാരത്തെ പാട ശേഖരങ്ങളുമെല്ലാം ഇവിടെ നിന്ന് ആസ്വദിക്കാനാവും. കടുത്ത വേനലിന് അറുതി നല്‍കി, മഴയും എത്തിയതോടെ മഞ്ഞിന്‍റെ സാന്നിധ്യവും സ്ഥിരമായി.

മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്‍റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം മനസിൽ കണ്ടാണ് സഞ്ചാരികൾ മൂന്നാർ ട്രിപ്പ് പ്ലാൻ ചെയ്യുക. ഇക്കൂട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഇടമായി മൂന്നാർ ഗ്യാപ് റോഡും മാറുകയാണ്. വേനലിന്‍റെ പൊള്ളുന്ന ചൂടിൽ സഞ്ചാരികൾക്ക് നിരാശയാണ് മൂന്നാർ സമ്മാനിച്ചത്. എന്നാൽ വേനൽ മഴ പെയ്‌ത് കോടമഞ്ഞിറങ്ങിയതോടെ സഞ്ചാരികൾ ഗ്യാപ് റോഡിലേക്ക് ഒഴുകുകയാണ്.

മൂന്നാർ ടൗണിൽ നിന്ന് ദേവികുളം റൂട്ടിൽ ചിന്നക്കനാൽ കടക്കുമ്പോൾ ഗ്യാപ് റോ‍‍ഡിലെ സുന്ദരകാഴ്‌ചകൾ മിഴിതുറക്കും. മൂന്നാർ ‍ടൗണിൽനിന്ന് 13 കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ മനോഹരമായ ഈ റോഡിലേക്ക് എത്തും. ഗ്യാപ് റോഡിലൂടെ കുറേ മുന്നിലേക്ക് പോയ പെരിയകനാൽ വെള്ളച്ചാട്ടത്തിലെത്താം. വളരെ ദൂരെയായി ആനയിറങ്കൽ ജലാശയം കാണാം. പൂപ്പാറ, ശാന്തൻപാറ, സൂര്യനെല്ലി എന്നീ സ്ഥലങ്ങളിലേക്കും ഇതുവഴി തന്നെ പോകാനാകും.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡിൽ മൂന്നാറിലേതുപോലെ ഗതാഗതകുരുക്കില്ലാത്തതും സഞ്ചാരികൾക്ക് ആശ്വാസമാകുകയാണ്. മലനിരകളെ പുതഞ്ഞ്, പാടശേഖരങ്ങള്‍ ലക്ഷ്യമാക്കി, കോട മഞ്ഞിറങ്ങുന്നതിന്‍റെ കാഴ്‌ച നയനമനോഹരം തന്നെ. തണുപ്പകറ്റാന്‍ ചുട്ടെടുത്ത ചോളവും കയ്യിൽപ്പിടിച്ച് കാഴ്‌ചകൾ ആസ്വദിക്കാൻ സഞ്ചാരികളെ ക്ഷണിക്കുകയാണ് തെക്കിന്‍റെ കശ്‌മീരായ മൂന്നാറും ഗ്യാപ് റോഡും.

ALSO READ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.