ETV Bharat / travel-and-food

മഴക്കാലത്ത് 'അണിഞ്ഞൊരുങ്ങി' കാരക്കുണ്ട്; വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് - Karakkundu Water Falls - KARAKKUNDU WATER FALLS

കണ്ണൂരിലെ അപൂർവം മഴക്കാല വെള്ളച്ചാട്ടങ്ങളിൽ ഒന്നായ കാരക്കുണ്ടിന്‍റെ സുന്ദര കാഴ്‌ചകൾ കാണാം...

WATER FALLS IN KANNUR  HOW TO REACH KARAKKUNDU WATER FALLS  കാരക്കുണ്ട് വെള്ളച്ചാട്ടം കണ്ണൂർ  KANNUR TOURIST DESTINATIONS
Karakkundu Water Falls (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 5:09 PM IST

സഞ്ചാരികളെ വരവേറ്റ് കാരക്കുണ്ട് വെള്ളച്ചാട്ടം (ETV Bharat)

കണ്ണൂർ: കോടയിൽ പുതഞ്ഞ മലയോരത്തെ റബർ തോട്ടത്തിലൂടെ സഞ്ചരിച്ചാൽ കണ്ണൂർ മാതമംഗലത്തിനടുത്ത് പറവൂർ പുഴയും കടന്ന് കാരക്കുണ്ടിലെത്താം. താഴേക്കുള്ള ചെറു റോഡിലൂടെ അല്‍പം മുന്നോട്ട് നടന്നാൽ പാറയിൽ തട്ടി നുരഞ്ഞു പതഞ്ഞ് താഴേക്ക് പതിക്കുന്ന വെള്ളത്തിന്‍റെ മനോഹര ശബ്‌ദം കേൾക്കാനാകും. അതിന് ചെവിയോർത്ത് നീങ്ങിയാല്‍, കാണാം ആ വശ്യമനോഹരമായ കാഴ്‌ച. കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം.

ചുരുക്കം വർഷം കൊണ്ട് വിനോദസഞ്ചാരികളെ അത്രയേറെ ആകർഷിച്ച കണ്ണൂരിലെ അപൂർവം മഴക്കാല വെള്ളച്ചാട്ടങ്ങളിൽ ഒന്ന്. ഇടവപ്പാതി തുടങ്ങിയാൽ കാരക്കുണ്ടിൽ സഞ്ചാരികൾ ഒഴിഞ്ഞ നേരമില്ല. വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ മാത്രമല്ല റീൽസ് എടുക്കാനും കല്യാണ ഷൂട്ടിനും എത്തുന്നവര്‍ ഏറെ. കുടുംബത്തോടൊപ്പം എത്തുന്നവർ വേറെയും.

കണ്ണൂരിൽനിന്ന് കാരക്കുണ്ടിലേക്ക് 32 കിലോമീറ്റർ ആണ് ദൂരം. പയ്യന്നൂരിൽ നിന്ന് 20ഉം തളിപ്പറമ്പിൽ നിന്ന് 13 കിലോമീറ്ററും ദൂരമുണ്ട്. പൊതുവേ ആൾതാമസം കുറഞ്ഞ മേഖലയാണിത്. നല്ല റോഡ് സൗകര്യവും ശബ്‌ദ കോലാഹലങ്ങൾ ഇല്ലാത്തതും സഞ്ചാരികളെ കാരക്കുണ്ടിലേക്ക് ആകർഷിക്കുന്നു.

മറ്റ് വെള്ളചാട്ടങ്ങളെ അപേക്ഷിച്ച് ഇവിടെ അപകട സാധ്യത വളരെ കുറവാണെന്ന് സഞ്ചരികളും സാക്ഷ്യപ്പെടുത്തുന്നു. മഴക്കാല വെള്ളച്ചാട്ടം ആയതിനാൽ വെള്ളം ഒഴുകിയെത്തുന്നത് ചെറു കൈതോടുകളിലേക്ക് ആണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് പോലും ഇവിടെ യഥേഷ്‌ടം നീന്തിതുടിക്കാം.

ALSO READ: കുടകിന്‍റെ പച്ചപ്പിനിടയില്‍ കുതിച്ചെത്തുന്ന വെളളച്ചാട്ടം; ഒഴുകിയെത്തി സഞ്ചാരികളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.