ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണത്തില്‍ ഏറെ ചിട്ട വരുത്ത നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. സിനിമ താരങ്ങളുടെ സൗന്ദര്യം കാണുമ്പോള്‍ എന്താണ് അതിന് രഹസ്യമെന്ന് ചിന്തിക്കുന്നവരും കുറവല്ല. ഭക്ഷണത്തിലെ കൃത്യമായ ചിട്ട തന്നെയാണ് സിനിമ താരങ്ങളെ ഇത്ര സുന്ദരന്മാരും സുന്ദരികളുമാക്കുന്നത്. എന്നാലിപ്പോള്‍ ഏറെ ആരാധകരുള്ള താരം മൃണാള്‍ താക്കൂര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു വിഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നു. താരത്തിന് ഏറ്റവും ഇഷ്‌ടമുള്ളതും എന്നാല്‍ പോഷക സമ്പുഷ്‌ടവുമായ ബ്രേക്ക് ഫാസ്റ്റിന്‍റെ റെസിപ്പി. ബ്ലൂബെറി മില്‍ക്ക് സ്‌മൂത്തി. ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമുള്ള സാധനങ്ങള്‍:
- ഓട്‌സ്
- പാല്‍
- ബ്ലൂബെറി
- സ്‌ട്രോബറി
- ബദാം
- ഈന്തപ്പഴം
- ചിയ സീഡ്‌സ്
തയ്യാറാക്കേണ്ട രീതി: മിക്‌സിയുടെ ജാറിലേക്ക് അല്‍പം ഓട്‌സ് എടുക്കുക. അതിലേക്ക് ആവശ്യത്തിനുള്ള പാലും ബ്ലൂബെറിയും ബദാമും ചേര്‍ക്കുക. ശേഷം മധുരത്തിന് ആവശ്യത്തിന് ഈന്തപ്പഴവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി അതിന് മുകളില്‍ അല്‍പം ചിയാസീഡ് വിതറിയിടുക. ഇപ്പോള്‍ ടേസ്റ്റിയും ഹെല്‍ത്തിയുമായ സ്‌മൂത്തി റെഡി.
Also Read: കറിവേപ്പില കൊണ്ടൊരു ചമ്മന്തി പൊടി; തയ്യാറാക്കാന്‍ വളരെ എളുപ്പം, റെസിപ്പി ഇതാ