വീട്ടില്‍ നേന്ത്രപ്പഴം ഇരിപ്പുണ്ടെങ്കില്‍ വേഗത്തിലൊരു നാലുമണി പലഹാരം തയ്യാറാക്കാം. നല്ല നാടന്‍ രുചിയില്‍ തയ്യാറാക്കാവുന്ന ഇത് വളരെ രുചികരവും ഈസിയുമാണ്. മക്കള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്ത് വിടാനും കഴിയുന്ന നല്ലൊരു പലഹാരമാണിത്.
ആവശ്യമായ ചേരുവകള്‍:
- നേന്ത്രപ്പഴം
- ഗോതമ്പ് പൊടി
- തേങ്ങ
- ജീരകം
- എണ്ണ/നെയ്യ്
- പഞ്ചസാര
തയ്യാറാക്കുന്ന വിധം: നന്നായി പഴുത്ത നേന്ത്രപ്പഴം മിക്‌സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. അത് ഗോതമ്പ് മാവിലേക്ക് ചേര്‍ത്ത് അതിനൊപ്പം തേങ്ങയും ജീരകപ്പൊടിയും പഞ്ചസാരയും നെയ്യും ചേര്‍ത്ത് കുഴയ്‌ക്കുക. നന്നായി മിക്‌സ് ആയതിന് ശേഷം ഇത് ചുട്ടെടുക്കാം. അതിനായി അടുപ്പില്‍ ഒരു പാന്‍ വച്ച് അത് ചൂടായി വരുമ്പോള്‍ അതിലേക്ക് അല്‍പം ബനാന മിക്‌സ് എടുത്ത് കൈ കൊണ്ട് പാനില്‍ കനം കുറച്ച് പരത്തുക (ഇല അട പോലെ വാഴയിലയിലും പരത്താം). അതിന് മുകളിലേക്ക് അല്‍പം നെയ്യ് തൂകി കൊടുക്കുക (ഇത് ഓപ്‌ഷണലാണ് രുചി കൂടാനായാണ് ഇങ്ങനെ ചെയ്യുന്നത്). ശേഷം പാന്‍ അടച്ച് വച്ച് ചെറിയ തീയില്‍ വേവിച്ചെടുക്കാം. ഒരു ഭാഗം വെന്ത് കഴിഞ്ഞാല്‍ അട മറുവശത്തേക്ക് തിരിച്ചിട്ട് ഒന്നുകൂടി വേവിച്ചെടുക്കാം. ആവിയില്‍ വേവിച്ചെടുത്താലും ഇത് അടിപൊളി തന്നെയാണ്. വാഴയിലയില്‍ പരത്തി ആവിയില്‍ വേവിച്ചെടുക്കാം. ഇതോടെ രുചിയേറും പഴം അട റെഡി.
Also Read |
- രാവിലെ ഒട്ടും സമയമില്ലെ? ബ്രേക്ക് ഫാസ്റ്റ് ഇതാക്കാം, ഞൊടിയിടയില്‍ തയ്യാറാക്കാവുന്ന റെസിപ്പി
- പഴമെല്ലാം ഒന്നിച്ച് പഴുത്തോ? ഇങ്ങനെയൊന്ന് ചെയ്‌ത് നോക്കൂ, കാലങ്ങളോളം കേടാകാതെയിരിക്കും
- ക്രിസ്‌മസിനൊരുക്കാം ഒന്നാന്തരം 'ഇളനീര്‍ വൈന്‍'; വെറും 10 ദിവസം സംഗതി റെഡി
- ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
- ഓവനും ഗ്രില്ലും വേണ്ട; വേഗത്തില്‍ തയ്യാറാക്കാം പെരിപെരി അല്‍ഫാം, റെസിപ്പി ഇതാ...