ETV Bharat / travel-and-food

ആനയിറങ്കൽ മലനിരകളില്‍ 'ഓറഞ്ച് വസന്തം'...കാഴ്‌ചയില്‍ മാത്രമല്ല നാവിനെയും കുളിരണിയിക്കും ഈ യാത്ര - ഓറഞ്ച് വസന്തം

ഓറഞ്ച് വസന്തം തേടി ഒരു യാത്ര പോകാം.. മറ്റെങ്ങോട്ടുമല്ല. നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ സഞ്ചാരികളുടെ സ്വർഗഭൂമിയായ ചിന്നക്കനാല്‍ പഞ്ചായത്തിലെ ആനയിറങ്കൽ മലനിരകളിലേക്കാണ്.

Anayirangal Hills  Orange  ആനയിറങ്കൽ മലനിരകള്‍  ഓറഞ്ച് വസന്തം  ഓറഞ്ച് മരങ്ങള്‍
Orange spring in Idukki Chinakkanal Anayirangal hills
author img

By ETV Bharat Kerala Team

Published : Feb 6, 2024, 5:40 PM IST

ആനയിറങ്കൽ മലനിരകളില്‍ 'ഓറഞ്ച് വസന്തം'

ഇടുക്കി: ഇടുക്കി, മൂന്നാർ, ചിനക്കനാൽ...സഞ്ചാരികളുടെ സ്വർഗഭൂമിയിലേക്ക് സ്വാഗതം...ചിന്നക്കനാല്‍ പഞ്ചായത്തിലെ ആനയിറങ്കൽ മുതൽ പെരിയകനാൽ വരെ 5 കിലോമീറ്റർ ഒരു യാത്ര പോകാം...മഞ്ഞും കുളിരുമല്ല, അതി മനോഹരമായ ഓറഞ്ച് വസന്തം തേടി...

ആനയിറങ്കലിൽ 62 ഹെക്‌ടറിൽ വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടത്തിൽ 2800ൽ അധികം ഓറഞ്ച് മരങ്ങളുണ്ട്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ സ്വർണ്ണ കുട ചൂടിയ ഈ ഓറഞ്ച് മരങ്ങൾ, പൂപ്പാറ വഴി മൂന്നാറിലേക്കും ചിന്നക്കനാലിലേക്കും യാത്ര ചെയ്യുന്നവരെ കാഴ്‌ചയുടെ മാത്രമല്ല രുചിയിലും കുളിരണിയിക്കും...

വഴിയരികില്‍ ഫാം-ഫ്രഷ് ഓറഞ്ച് വാങ്ങാനും തിരക്കാണ്. എല്ലാ വർഷവും രണ്ടുതവണ ഓറഞ്ച് വിളവെടുക്കും. നവംബർ മുതൽ മാർച്ച് വരെയുള്ള രണ്ടാം സീസണാണ് ഇപ്പോൾ നടക്കുന്നത്. കുരങ്ങുകളും, കാട്ടാനകളുമാണ് ഓറഞ്ച് മോഷ്‌ടിക്കാൻ എസ്റ്റേറ്റിൽ എത്തുന്ന കള്ളന്മാരെന്നാണ് കരാറുകാർ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.