ETV Bharat / technology

യൂട്യൂബ് വീഡിയോകൾ ഡബ്ബ് ചെയ്യാൻ ഓട്ടോ-ഡബ്ബിങ് ഫീച്ചർ: ഏതൊക്കെ ഭാഷകളിൽ ലഭ്യമാവും? - YOUTUBE AUTO DUB FEATURE

യൂട്യൂബ് വീഡിയോകൾ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നതിനായി ഓട്ടോ-ഡബ്ബിങ് ഫീച്ചർ. ഏതൊക്കെ ഭാഷകളിൽ ലഭ്യമാവും? എങ്ങനെ ഉപയോഗിക്കാം?

YOUTUBE DUB FEATURE  YOUTUBE AUTO DUBBING  യൂട്യൂബ് ഓട്ടോ ഡബ്ബിങ്  യൂട്യൂബ് ഡബ്ബിങ് ഫീച്ചർ
YouTube auto dub feature available now (Source: ETV Bharat via YouTube)
author img

By ETV Bharat Tech Team

Published : Dec 11, 2024, 6:32 PM IST

ഹൈദരാബാദ്: അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഓട്ടോ-ഡബ്ബിങ് ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകൾ മറ്റ് ഭാഷകളിൽ ലഭ്യമാവുന്നതിനും കാണികൾക്ക് ലോകമെമ്പാടുമുള്ള വീഡിയോ ക്രിയേറ്റർമാരുടെ വീഡിയോകൾ ഭാഷാ തടസമില്ലാതെ മനസിലാക്കുന്നതിനുമാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വിജ്ഞാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഫോർമേറ്റീവ് ചാനലുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവൂ എന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.

വിനോദം ഉൾപ്പെടെയുള്ള മറ്റ് കണ്ടന്‍റുകൾ ചെയ്യുന്ന ചാനലുകളിലേക്കും ഈ ഫീച്ചർ വിപുലീകരിക്കുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. അതേസമയം മോണിറ്റൈസേഷൻ ലഭിക്കാത്ത ചാനലുകൾക്ക് ഓട്ടോ ഡബ്ബിങ് ഫീച്ചർ ലഭ്യമാവുമോയെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. ചുരുങ്ങിയ ഭാഷകളിലാവും നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.

ഓട്ടോ-ഡബ്ബിങ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

നിങ്ങളൊരു യൂട്യൂബ് വീഡിയോ ക്രിയേറ്റർ ആണെങ്കിൽ, വീഡിയോ അപ്‌ലോഡ് ചെയ്‌തതിനു ശേഷം യൂട്യൂബ് സ്വമേധയാ നിങ്ങളുടെ കണ്ടന്‍റിലെ ഭാഷ തിരിച്ചറിഞ്ഞ് മറ്റു ഭാഷകളിലേക്ക് ഓട്ടോമാറ്റിക്കായി ഡബ്ബ് ചെയ്യും. ഡബ്ബ് ചെയ്‌ത വീഡിയോകൾ വീഡിയോ ക്രിയേറ്റർമാർക്ക് കേൾക്കാൻ സാധിക്കും. ഇതിനായി എന്തുചെയ്യണമെന്ന് പരിശോധിക്കാം.

  • യൂട്യൂബ് അഡ്വാൻസ്‌സ് സെറ്റിങ്സ് സെലക്‌ട് ചെയ്യുക
  • 'യൂട്യൂബ് സ്റ്റുഡിയോ' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
  • തുടർന്ന് ഭാഷാ വിഭാഗത്തിലേക്ക് പോയി ആവശ്യമുള്ള ഭാഷ തെരഞ്ഞെടുക്കുക.

ഭാഷ തെരഞ്ഞെടുത്തതിന് ശേഷം ആ ഭാഷയിൽ ഡബ്ബ് ചെയ്‌ത വീഡിയോ നിങ്ങൾക്ക് കേൾക്കാനാകും. ഡബ്ബ് ചെയ്‌ത വീഡിയോ തൃപ്‌തികരമല്ലെങ്കിൽ നിങ്ങൾക്ക് അവ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷനുമുണ്ടാകും. അതേസമയം ഡബ്ബ് ചെയ്‌ത വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ശരിയാണോയെന്ന് പരിശോധിക്കാനുള്ള ഓപ്‌ഷനും യൂട്യൂബ് നൽകും.

ഓട്ടോ ഡബ്ബ് ചെയ്‌ത വീഡിയോകളിൽ അതിന്‍റെ ലേബൽ ഉണ്ടായിരിക്കും. അതിനാൽ തന്നെ ഓട്ടോ ഡബ്ബ് ചെയ്‌ത വീഡിയോകൾ മനസിലാക്കാൻ കാണികൾക്ക് എളുപ്പമായിരിക്കും. ഡബ്ബ് ചെയ്‌ത വീഡിയോയെ ട്രാക്ക് സെലക്‌ടർ ഉപയോഗിച്ച് വീഡിയോ നിർമിച്ച ഒറിജിനൽ ഭാഷയിലേക്ക് മാറ്റാനും സാധിക്കും. തുടർന്ന് കാണാൻ പോകുന്ന വീഡിയോകൾക്കായി മുൻകൂട്ടി ഭാഷ തെരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും ഇനി യൂട്യൂബിൽ ഉണ്ടാകും.

ഏതെല്ലാം ഭാഷകളെ പിന്തുണയ്‌ക്കും?

ചുരുങ്ങിയ ഭാഷകളിൽ മാത്രമാണ് നിലവിൽ ഓട്ടോ ഡബ്ബിങ് ഫീച്ചർ ലഭ്യമാവുക. നിങ്ങൾ വീഡിയോ അപ്‌ലോഡ് ചെയ്‌തത് ഇംഗ്ലീഷിലാണെങ്കിൽ ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, സ്‌പാനിഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ ഓട്ടോ ഡബ്ബ് ഫീച്ചർ വഴി സാധിക്കും. അതേസമയം ഒറിജിനൽ വീഡിയോ മറ്റേതേങ്കിലും ഭാഷയിലാണെങ്കിൽ ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്യാനും സാധിക്കും.

മുന്നറിയിപ്പുമായി യൂട്യൂബ്:

ഓട്ടോ-ഡബ്ബ് സാങ്കേതികവിദ്യ പുതിയതായതിനാൽ തന്നെ പിഴവുകൾ ഉണ്ടായേക്കാമെന്ന് യൂട്യൂബ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം ഈ ഫീച്ചർ കൂടുതൽ മെച്ചപ്പെടുത്തുമെന്നും യൂട്യൂബ് അറിയിച്ചിട്ടുണ്ട്. ഡബ്ബിങിന്‍റെ കൃത്യത വർധിപ്പിക്കാനായി ഗൂഗിളിന്‍റെ തന്നെ ഭാഗമായ ഗൂഗിൾ ഡീപ്‌മൈൻഡുമായും ഗൂഗിൾ ട്രാൻസ്‌ലേറ്റുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

Also Read:
  1. ഐപിഎൽ മുതൽ ഓണസദ്യ വരെ: 2024 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത്?
  2. ഗൂഗിളിന്‍റെ കാലാവസ്ഥ പ്രവചനം കൂടുതൽ കൃത്യതയോടെ: 8 മിനിറ്റിനുള്ളിൽ 15 ദിവസത്തെ കാലാവസ്ഥ പ്രവചനം; പുതിയ എഐ മോഡൽ വരുന്നു
  3. 30 മിനിറ്റിനുള്ളിൽ ഡെലിവറി: ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളുമായി മിന്ത്ര
  4. വാട്‌സ്‌ആപ്പിൽ ഇനി 'ടൈപ്പിങ്' കാണിക്കില്ല, പകരം മൂന്ന് ഡോട്ട് മാർക്കുകൾ: ടൈപ്പിങ് ഇൻഡിക്കേറ്റർ പുതിയ ഡിസൈനിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.