ന്യൂഡൽഹി: കൗമാരക്കാരായ ഉപയോക്താക്കളെ ഓൺലൈൻ കെണികളില്‍ നിന്നും അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് സ്‌നാപ്‌ചാറ്റ്. വിപുലീകരിച്ച ഇൻ-ആപ്പ് മുന്നറിയിപ്പുകൾ, മെച്ചപ്പെടുത്തിയ സൗഹൃദ പരിരക്ഷകൾ, ലളിതമാക്കിയ ലൊക്കേഷൻ പങ്കിടൽ, ബ്ലോക്ക് ചെയ്യുന്നതിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലുടനീളമുള്ള ചെറുപ്പക്കാർ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സമയം ചെലവഴിക്കാൻ ഇഷ്‌ടപ്പെടുന്നുവെന്നും എല്ലാവർക്കും, പ്രത്യേകിച്ച് കൗമാരക്കാർക്ക് സ്‌നാപ്‌ചാറ്റ് മികച്ചതും സുരക്ഷിതവുമായ ഇടമാക്കി മാറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സ്‌നാപ്‌ചാറ്റിന്‍റെ പബ്ലിക് പോളിസി-ദക്ഷിണേഷ്യന്‍ മേധാവി ഉത്തര ഗണേഷ് പറഞ്ഞു.
പ്ലാറ്റ്‌ഫോം ഇപ്പോൾ പുതിയ 'ഫ്രണ്ട്‌ഡിങ് സേഫ്‌ഗാർഡുകൾ' ചേർത്തിട്ടുണ്ട്, ഇത് അപരിചിതർക്ക് കൗമാരക്കാരെ കണ്ടെത്തുന്നതും സുഹൃത്തുക്കളായി ചേർക്കുന്നതും വളരെ ബുദ്ധിമുട്ടാക്കും. ഈ ഫീച്ചർ നിലവിൽ തിരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളിൽ ലഭ്യമാണ്. കൂടുതൽ പ്രാദേശികവൽക്കരിച്ച രൂപത്തിൽ ഇന്ത്യയിലും ഉടൻ അവതരിപ്പിക്കും.
ഓണ്‍ലൈനിലൂടെയുള്ള ഭീഷണിപ്പെടുത്തലും ആവർത്തിച്ചുള്ള ഉപദ്രവവും തടയുന്നതിനായി, കമ്പനി അതിൻ്റെ 'ബ്ലോക്കിങ്' ടൂളുകളിൽ മെച്ചപ്പെടുത്തലുകൾ അവതരിപ്പിച്ചു. ഒരു ഉപയോക്താവിനെ ബ്ലോക്ക് ചെയ്‌താല്‍, അതേ ഉപകരണത്തിൽ സൃഷ്‌ടിച്ച മറ്റ് അക്കൗണ്ടുകളിൽ നിന്ന് അയയ്‌ക്കുന്ന പുതിയ അഭ്യർത്ഥനകളും തടയാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുന്നു. ബ്ലോക്ക് ചെയ്‌ത അക്കൗണ്ട് സൃഷ്‌ടിച്ച നിലവിലുള്ളതോ പുതിയതോ ആയ അക്കൗണ്ടുകളിൽ നിന്നുള്ള ഉപദ്രവവും ഇതുവഴി പരിമിതപ്പെടുത്താൻ കഴിയുന്നു.
കൗമാരപ്രായക്കാർ ബ്ലോക്ക് ചെയ്‌തവരിൽ നിന്നോ അല്ലെങ്കിൽ മറ്റുള്ളവർ റിപ്പോർട്ട് ചെയ്‌ത അക്കൗണ്ടുകളില്‍ നിന്നോ ഒരു ചാറ്റ് ലഭിക്കുകയാണെങ്കിൽ, അല്ലെങ്കിൽ കൗമാരക്കാരുടെ നെറ്റ്‌വർക്ക് സാധാരണയായി സ്ഥിതിചെയ്യാത്ത ഒരു പ്രദേശത്തുനിന്നും ചാറ്റ് ലഭിക്കുകയാണെങ്കില്‍, അവർക്ക് ഒരു മുന്നറിയിപ്പ് സന്ദേശം നല്‍കുന്ന 'ഇൻ-ആപ്പ് വാണിംഗ്‌സ്' ഫീച്ചർ സ്‌നാപ്‌ചാറ്റ് വിപുലീകരിച്ചു. ആ വ്യക്തി ഒരു ശല്യക്കാരന്‍ ആയിരിക്കാം എന്നതിന്‍റെ സൂചനകളും അതുവഴി നല്‌കുന്നു.
ALSO READ: 54,999 രൂപയ്‌ക്ക് 85+ കിലോമീറ്റര്‍ റേഞ്ച്: ഐവൂമിയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയില്‍