ETV Bharat / technology

50 മെഗാപിക്‌സൽ ക്യാമറ; 5100 എംഎഎച്ച് ബാറ്ററി, ഓപ്പോ എ60 യുഎഇ വിപണിയില്‍; അറിയാം ഫീച്ചറുകളെല്ലാം - OPPO A60 5G LAUNCHED IN UAE

പുതിയ ഫീച്ചറുകളുമായി ഓപ്പോ എ60. എ3 5ജിയുടെ റീബ്രാൻഡഡ് പതിപ്പായ ഇത് യുഎഇ വിപണിയിലെത്തി. 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, ഡൈമൻസിറ്റി 6300 ചിപ്സെറ്റ് തുടങ്ങി പ്രത്യേകതകളേറെ.

OPPO A60 5G  LATEST MALAYALAM NEWS  ഓപ്പോ  ഓപ്പോ എ60 5 ജി
OPPO A60 5G (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 2, 2024, 4:26 PM IST

പ്പോ എ3 സീരിസിന്‍റെ ഏറ്റവും പുതിയ മോഡലായ ഓപ്പോ എ60 യുഎഇ വിപണിയിലേക്ക്. ഓപ്പോ വെബ്‌സൈറ്റിൽ ഇത് നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എ3 5ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് ഇപ്പോൾ യുഎഇയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് 5100എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 50 മെഗാപിക്‌സൽ ക്യാമറ തുടങ്ങി നിരവധി സവിശേഷതകളാണ് ഈ സീരീസിന് നിർമാതാക്കൾ നൽകിയിരിക്കുന്നത്.

ഓപ്പോ എ60 5ജിയുടെ സവിശേഷതകൾ:

  • 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ
  • ഡൈമൻസിറ്റി 6300 ചിപ്സെറ്റ്
  • 6ജിബി റാം + 128 ജിബി സ്റ്റോറേജ്
  • 50 മെഗാപിക്‌സൽ ബാക്ക് ക്യാമറ
  • 5100 എംഎഎച്ച് ബാറ്ററി
  • 45W സൂപ്പർ VOOC ചാർജിങ്
  • ആൻഡ്രോയിഡ് 14

ഡിസ്പ്ലേ: 6.67 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. അതിനോടൊപ്പം 120 Hz റിഫ്രഷ് റേറ്റ്, 1000 nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ ലഭിക്കുന്നതായിരിക്കും.

ചിപ്‌സെറ്റ്: മീഡിയടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റ് നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ ചിപ്പിനൊപ്പം Mali-G57 MC2 ജിപിയുവും ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. ഇതുമൂലം ഉപയോക്താക്കൾക്ക് മികച്ച ഗ്രാഫിക്, ഗെയിമിങ് അനുഭവം ലഭിക്കുന്നതായിരിക്കും.

സ്റ്റോറേജും റാമും: ഓപ്പോ എ60 5 ജി ഫോണിൽ 6 ജിബി LPDDR4X റാമും 128GB eMMC 5.1 ഇൻ്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. ഉപകരണത്തിലെ വെർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ 6 ജിബി റാം വരെ വർധിപ്പിക്കാവുന്നതാണ്. ഇതുമൂലം ഉപഭോക്താക്കൾക്ക് 12 ജിബി വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ക്യാമറ: 50 മെഗാപിക്‌സൽ എഎഫ് സെൻസറും പിൻ പാനലിൽ എൽഇഡി ഫ്ലാഷുമുണ്ട്. അതേസമയം സെൽഫിക്കും വീഡിയോ കോളിങ്ങിനുമായി 5 മെഗാക്‌സലിൻ്റെ ഫ്രണ്ട് ക്യാമറയും ഉണ്ട്.

ബാറ്ററി: 5100 എംഎഎച്ചിൻ്റെ ബാറ്ററിയാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. അതിനാൽ ഉപയോക്താക്കൾക്ക് മികച്ച ബാക്കപ്പ് ലഭിക്കുന്നു. ചാർജ് ചെയ്യുന്നതിനായി 45W സൂപ്പർ VOOC ചാർജിങ് സൗകര്യമുണ്ട്.

മറ്റ് സവിശേഷതകൾ: ഡ്യൂവൽ സിം 5ജി, വൈഫൈ- 5, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ് സി- പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഇതോടൊപ്പം മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, ലിക്വിഡ് റെസിസ്റ്റൻസ്, ഫിംഗർപ്രിൻ്റ് സെൻസർ, ഫേസ് ലോക്ക് ഫീച്ചർ എന്നിവയുമുണ്ട്.

ഓപ്പറേറ്റിങ് സിസ്റ്റം: ഓപ്പോ എ60 5ജി സ്‌മാർട്ട്‌ഫോൺ Color OS 14.0.1 ഉള്ള ആൻഡ്രോയിഡ് 14 ഒഎസിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഓപ്പോ എ60 5 ജിയുടെ വില: AED 678 ആണ്. ഇന്ത്യൻ വിലയിൽ ഏകദേശം 15,000 രൂപ. നെബുള റെഡ്, ഓഷ്യൻ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനിൽ സ്‌മാർട്ട് ഫോൺ ലഭ്യമാണ്.

Also Read: കിടിലൻ ഫീച്ചറുകളുമായി ഒരു ബജറ്റ് സ്‌മാർട്ട്‌ഫോൺ: വിവോ T3 പ്രോ 5G വിപണിയിൽ; അറിയാം പുതിയ ഫീച്ചറുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.