ETV Bharat / technology

സ്‌പേസ് എക്‌സ് ക്രൂ-8 ദൗത്യം വിജയം: നാല് യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി - SPACEX CREW 8 DRAGON

നാല് ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സിന്‍റെ ക്രൂ-8 ഡ്രാഗൺ പേടകം ഭൂമിയിൽ തിരികെയെത്തി. ബഹിരാകാശത്ത് ചെലവഴിച്ചത് ഏഴ്‌ മാസം.

NASA  നാസ  സ്‌പേസ് എക്‌സ് ക്രൂ 8  ബഹിരാകാശ വാർത്തകൾ
SpaceX Crew-8 Dragon Astronauts (X/SpaceX)
author img

By ETV Bharat Kerala Team

Published : Oct 25, 2024, 7:44 PM IST

ഴ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ബഹിരാകാശ പേടകം ലക്ഷ്യം പൂർത്തിയാക്കി തിരികെ ഭൂമിയിലെത്തി. ഫ്ലോറിഡയിലെ പെൻസക്കോള തീരത്താണ് സ്‌പേസ് എക്‌സ് ക്രൂ-8 ഡ്രാഗൺ പേടകം സുരക്ഷിത ലാൻഡിങ് നടത്തിയത്. നാല് ബഹിരാകാശ സഞ്ചാരികളുമായാണ് സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചത്.

വെള്ളിയാഴ്‌ചയാണ് പേടകം ഭൂമിയിലിറങ്ങിയത്. റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികനായ ഗ്രെബെൻകിനോടൊപ്പം നാസയുടെ ബഹിരാകാശയാത്രികരായ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്, ജീനറ്റ് എപ്‌സ് എന്നിവരാണ് സ്‌പേസ് എക്‌സ് ക്രൂ-8 ദൗത്യത്തിന്‍റെ ഭാഗമായത്. കഴിഞ്ഞ മാർച്ചിലാണ് സ്‌പേസ് എക്‌സ് ക്രൂ-8 ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

പേടകം നേരത്തെ തന്നെ തിരികെ മടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിന്‍റെ തകറാർ മൂലം സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നത് കണക്കിലെടുത്ത് മടങ്ങിവരവ് വൈകിക്കുകയായിരുന്നു. പിന്നീട് ഒക്‌ടോബറിൽ തിരിച്ചുവരുമെന്ന് അറിയിച്ചിരുന്നെങ്കിലും മിൽട്ടൺ കൊടുങ്കാറ്റ് കാരണം വീണ്ടും വൈകുകയായിരുന്നു.

സുനിത വില്യംസിന്‍റെ തിരിച്ചുവരവ്:

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകം കഴിഞ്ഞ സെപ്‌റ്റംബർ 28നായിരുന്നു വിക്ഷേപിച്ചത്. നാസ ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരടങ്ങുന്ന പേടകത്തിൽ അഞ്ച് മാസങ്ങൾക്ക് ശേഷം 2025 ഫെബ്രുവരിയിലാകും ഇരുവർക്കും മടങ്ങിവരാനാവുക.

Also Read: അടിമുടി മാറാനൊരുങ്ങി ബഹിരാകാശ നിലയം: ആഡംബര സൗകര്യങ്ങളോടെ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം വരുന്നു; വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.