ETV Bharat / technology

3 പുതിയ ജനറേറ്റീവ് എഐ ഫീച്ചറുകളുമായി ഗൂഗിൾ ക്രോം; കൂടുതല്‍ അറിയാം - എഐ ഫീച്ചറുകളുമായി ഗൂഗിൾ ക്രോം

ഇന്‍റർനെറ്റ് ബ്രൗസർ ഗൂഗിൾ ക്രോം, ഉപയോക്താക്കൾക്ക് ബ്രൗസ് ചെയ്യുന്നത് കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നതിന് പരീക്ഷണാത്മക ജനറേറ്റീവ് എഐ സവിശേഷതകൾ അവതരിപ്പിച്ചു.

3 New Generative AI Features  Google Chrome New Generative AI  എഐ ഫീച്ചറുകളുമായി ഗൂഗിൾ ക്രോം  പുതിയ ജനറേറ്റീവ് എഐ
Google Chromes New Generative AI Features
author img

By ETV Bharat Kerala Team

Published : Jan 24, 2024, 5:37 PM IST

ഹൈദരാബാദ്: ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലളിതമാക്കുന്നതിനുമായി ക്രോം ബ്രൗസറിൽ മൂന്ന് പുതിയ എഐ ഫീച്ചറുകളെയാണ്‌ ഗൂഗിൾ പുറത്തിറക്കുന്നത്‌ (Google Chromes New Generative AI Features). സമർത്ഥമായി ഓർഗനൈസുചെയ്‌ത ടാബുകൾ (Smartly Organised Tabs), എഐ ഉപയോഗിച്ച്‌ തീമുകൾ സൃഷ്‌ടിക്കുക (Creating Own Themes With AI), വെബിൽ കാര്യങ്ങൾ തയ്യാറാക്കുന്നതിനുള്ള സഹായം തേടുക (Getting Help Drafting Things On The Web) എന്നിവയാണ്‌ പുതുതായി അവതരിപ്പിച്ച മൂന്ന്‌ എഐ ഫീച്ചറുകള്‍.

ഈ ഫീച്ചറുകൾ നിലവിൽ ക്രോമിന്‍റെ M121 എന്ന വെര്‍ഷനില്‍ ലഭ്യമാണ്‌. ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനായി ക്രോമിൽ സൈൻ ഇൻ ചെയ്‌തതിന്‌ ശേഷം ത്രീ-ഡോട്ട് മെനുവിൽ നിന്ന് 'സെറ്റിങ്‌സ്‌' തിരഞ്ഞെടുത്ത് 'പരീക്ഷണാത്മക എഐ' പേജിലേക്ക് നാവിഗേറ്റ് ചെയ്യുക. യുഎസിൽ ആരംഭിച്ച്‌ അടുത്ത കുറച്ച് ദിവസങ്ങളിൽ തന്നെ മാക്‌, വിന്‍ഡോസ്‌ പിസി കളിലെ ക്രോമിൽ ഈ പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ കഴിയുമെന്ന്‌ കമ്പനി പറഞ്ഞു. ആദ്യകാല പൊതു പരീക്ഷണാടിസ്ഥാനത്തിലായതിനാല്‍ എന്‍റർപ്രൈസ്, വിദ്യാഭ്യാസ അക്കൗണ്ടുകൾക്കായി അവ പ്രവർത്തനരഹിതമാക്കുമെന്നും ഗൂഗിൾ പറഞ്ഞു.

ടാബുകൾ സമർത്ഥമായി ക്രമീകരിക്കുന്നതിന്‌, ടാബ് ഓർഗനൈസർ ഉപയോഗിച്ച്, നിങ്ങളുടെ തുറന്ന ടാബുകളെ അടിസ്ഥാനമാക്കി ക്രോം സ്വയം നിർദ്ദേശിക്കുകയും ടാബ് ഗ്രൂപ്പുകൾ സൃഷ്‌ടിക്കുകയും ചെയ്യും. ഇത്‌ ഉപയോഗിക്കുന്നതിനായി ടാബിൽ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത ശേഷം 'ഓര്‍ഗനൈസ്‌ സിമിലിയര്‍ ടാബ്‌സ്‌' തെരഞ്ഞെടുക്കുക അല്ലെങ്കിൽ നിങ്ങളുടെ ടാബുകളുടെ ഇടതുവശത്തുള്ള ഡ്രോപ്പ്-ഡൗൺ ആരോയില്‍ ക്ലിക്കുചെയ്യുക. ക്രോം ഈ പുതിയ ഗ്രൂപ്പുകൾക്ക് പേരുകളും ഇമോജികളും നിർദ്ദേശിക്കും, അതിനാൽ നിങ്ങൾക്ക് അവ ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ കണ്ടെത്താനാകും.

എഐ ഉപയോഗിച്ച് സ്വന്തം തീമുകൾ സൃഷ്‌ടിക്കുന്നതിന്‌, ഗൂഗിൾ നേരത്തെ പുറത്തിറക്കിയ ടെക്സ്റ്റ്-ടു-ഇമേജ് ഡിഫ്യൂഷൻ മോഡൽ ഇപ്പോൾ ക്രോമിൽ ലഭ്യമാകും അതുവഴി ബ്രൗസർ കൂടുതൽ വ്യക്തിഗതമാക്കാനാകും. ഒരു വിഷയത്തില്‍ ഇഷ്‌ടാനുസൃത തീമുകൾ വേഗത്തിൽ സൃഷ്‌ടിക്കാൻ കഴിയും. അതിനായി 'കസ്‌റ്റമൈസ്‌ ക്രോം' സൈഡ് പാനൽ സന്ദർശിക്കുക, 'ചെയിന്‍ഞ്ച്‌ തീം' ക്ലിക്കുചെയ്യുക, തുടർന്ന് 'ക്രിയേറ്റ്‌ വിത്ത്‌ എഐ' ക്ലിക്കുചെയ്യുക. എഐ ജനറേറ്റഡ് തീമുകൾക്ക് പുറമേ, അപ്‌ലോഡ് ചെയ്‌ത ഫോട്ടോകൾ അല്ലെങ്കിൽ ക്രോം വെബ് സ്റ്റോറില്‍ നിന്നുള്ള തീമുകൾ എന്നിവ ഉപയോഗിച്ച് ക്രോം ഇഷ്‌ടാനുസൃതമാക്കാനും കഴിയുമെന്ന് ഗൂഗിള്‍ അറിയിച്ചു.

വെബിൽ കാര്യങ്ങൾ ഡ്രാഫ്റ്റ് ചെയ്യാൻ സഹായം നേടുന്നതിനായി, ക്രോമിലെ ഏതെങ്കിലും സൈറ്റിലെ ടെക്സ്റ്റ് ബോക്‌സിലോ ഫീൽഡിലോ റൈറ്റ്‌ ക്ലിക്ക് ചെയ്‌ത് 'ഹെൽപ്പ് മീ റൈറ്റ്' തെരഞ്ഞെടുക്കുക. കുറച്ച് വാക്കുകൾ ടൈപ്പ് ചെയ്യുക, എഐ പ്രവര്‍ത്തനമാരംഭിക്കുന്നത്‌ കാണാം. ഇതിലൂടെ ഡോക്‌സ്, ജിമെയിൽ പോലുള്ള ഗൂഗിൾ ആപ്പുകളിൽ ഒരു വിഷയത്തെക്കുറിച്ച് എഴുതാനും ഇമെയിലിന് മറുപടി നൽകുന്നതിനും സഹായകരമാണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.