ETV Bharat / technology

ബോയിങ്ങ് ബെംഗളൂരു കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ കാമ്പസ് - Boeing India tech Centre campus

ബെംഗളൂരു നഗരത്തിന് പുറത്ത് ദേവനഹള്ളിയിലെ ഹെടെക് ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് പാര്‍ക്കിലാണ് ബോയിങ്ങിന്‍റെ ഇന്ത്യയിലെ കാമ്പസ് സ്ഥിതി ചെയ്യുന്നത്.

Boeing India Tech Centre Campus Near Bengaluru Today

author img

By ETV Bharat Kerala Team

Published : Jan 19, 2024, 11:38 PM IST

ബെംഗളൂരു: പ്രമുഖ വിമാന കമ്പനിയായ ബോയിങ് ഇന്ത്യയുടെ എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജി ബെംഗളൂരു കാമ്പസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 1600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബോയിങ് ഇന്ത്യ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി കേന്ദ്രം (ബി.ഐ.ഇ.ടി.സി) 43 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള ബോയിങ്ങിന്റെ ഏറ്റവും വലിയ കാമ്പസാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ബെംഗളൂരു നഗരത്തിന് പുറത്ത് ദേവനഹള്ളിയിലെ ഹെടെക് ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് പാര്‍ക്കിലാണ് ബോയിങ്ങിന്റെ ഇന്ത്യയിലെ കാമ്പസ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുമായും സ്വകാര്യമേഖലയുമായും സര്‍ക്കാരുമായും സഹകരിച്ചാണ് ബോയിങ് പ്രവര്‍ത്തിക്കുക. ബെംഗളൂരുവിന് പുറമെ ചെന്നൈയിലും ബോയിങ്ങിന് എഞ്ചിനീയറിങ് സെന്റര്‍ ഉണ്ട്. രണ്ട് കേന്ദ്രങ്ങളിലുമായി ആറായിരത്തോളം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് എഞ്ചിനീയര്‍മാരാണ് ജോലി ചെയ്യുന്നത്.

ചടങ്ങില്‍ ബോയിങ്ങിന്റെ സുകന്യ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വളരുന്ന ഇന്ത്യന്‍ വ്യോമയാനമേഖലയുടെ ഭാഗമാകാന്‍ യുവ വനിതകളെ സഹായിക്കുന്ന പദ്ധതിയാണിത്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം എന്നീ വിഭാഗങ്ങളില്‍ വൈദഗ്ധ്യം നേടാനും വ്യോമയാനമേഖലയില്‍ ജോലി ലഭിക്കാനായി പരിശീലനം നല്‍കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.