ETV Bharat / technology

മിഷൻ ദിവ്യാസ്‌ത്ര: അഗ്നി 5 മിസൈല്‍ പരീക്ഷണം വിജയകരം; ഡിആർഡിഒ ശാസ്‌ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി - Agni 5 missile succesfully launched

മിഷൻ ദിവ്യാസ്ത്ര എന്ന പേരിലുളള അഗ്നി 5 മിസൈലിന്‍റെ പുതിയ പരീക്ഷണം വിജയകരമെന്ന് പ്രധാനമന്ത്രി.

Mission Divyastra  DRDO  Agni 5 missile  PM Narendra Modi
Mission Divyastra
author img

By ETV Bharat Kerala Team

Published : Mar 11, 2024, 8:27 PM IST

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ പ്രഹരശേഷിയുളള അഗ്നി-5 മിസൈലിന്‍റെ പരീക്ഷണമായ ‘മിഷൻ ദിവ്യാസ്‌ത്ര’ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷണത്തിന്‍റെ ഭാഗമായ ഡിആർഡിഒ ശാസ്‌ത്രജ്ഞരെ പ്രധാനമന്ത്രി തിങ്കളാഴ്‌ച എക്‌സിലൂടെ അഭിനന്ദിച്ചു ( Agni 5 missile succesfully launched says PM Narendra Modi).

'മൾട്ടിപ്പിൾ ഇൻഡിപെൻഡന്‍റലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (MIRV) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്‍റെ ആദ്യ ഫ്ലൈറ്റ് പരീക്ഷണമായ മിഷൻ ദിവ്യാസ്‌ത്ര വിജയകരം. നമ്മുടെ ഡിആർഡിഒ ശാസ്‌ത്രജ്ഞർ അഭിമാനം' എന്നായിരുന്നു പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.

എംഐആര്‍വി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. അഗ്നി -5 മിസൈൽ പ്രതിരോധ സജ്ജീകരണത്തിലെ ശക്തമായ ഘടകമാണിത്. പരീക്ഷണം വിജയമായതോടെ ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു. ഈ സംവിധാനത്തിൽ തദ്ദേശീയമായ ഏവിയോണിക്‌സ്‌ സംവിധാനങ്ങളും ഉയർന്ന കൃത്യതയുള്ള സെൻസർ പാക്കേജുകളും സജ്ജീകരിച്ചിരിക്കുന്നുണ്ട്.

ALSO READ:'ബഹിരാകാശം പൂര്‍ണ്ണ വിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്ത് ഇന്ത്യ'; എഫ്‌ഡിഐ ചട്ടങ്ങള്‍ മാറ്റിയെഴുതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.