ETV Bharat / state

യുവതിയെ ശല്യം ചെയ്‌തു; യുവാവിന് ഒന്നര വർഷം തടവും പിഴയും വിധിച്ച് കോടതി - HARASSMENT CASE YOUTH PUNISHED

മേട്ടുക്കട ഭാഗത്ത് വച്ച് യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രതിക്ക് ഒന്നര വർഷം തടവും 5000 രൂപ പിഴയും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു.

യുവതിയെ ശല്യം ചെയ്യാൻ ശ്രമം  LATEST MALAYALAM NEWS  COURT NEWS  THIRUVANANTHAPURAM CRIME NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 9, 2024, 9:11 AM IST

തിരുവനന്തപുരം: യുവതിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രതിക്ക് ഒന്നര വർഷം തടവും 5000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിൻ്റേതാണ് ഉത്തരവ്. മേട്ടുക്കട സ്വദേശി ധനുഷിനെയാണ് (24) ശിക്ഷിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2023 ജൂൺ 21ന് പകൽ 8.45നാണ് കേസിനാസ്‌പദമായ സംഭവം. മേട്ടുക്കട ഭാഗത്ത് വച്ച് ധനുഷ് യുവതിയെ ശല്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പിഴ തുക കേസിലെ ഒന്നാം സാക്ഷിക്ക് നൽകാൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരി അടക്കം 9 സാക്ഷികൾ, 8 രേഖകൾ, തൊണ്ടിമുതലുകൾ എന്നിവ പ്രോസിക്യൂഷൻ വിചാരണ വേളയിൽ ഹാജരാക്കി.

Also Read: കഞ്ചാവ് വിൽപന; നാല് പ്രതികൾക്ക് കഠിന തടവും പിഴയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.