ഇടുക്കി : കട്ടപ്പനയിലെ ഭാര്യവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. കട്ടപ്പന സ്വദേശി വെൺമാന്ത്ര ബാബുവാണ് പിടിയിലായത്. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസാണ് (35) മരിച്ചത്. ഇന്നലെ (ജൂണ്‍ 15) വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം.
കട്ടപ്പനയിലെ ഭാര്യവീട്ടിലെത്തിയ സുബിന്‍ ഫ്രാന്‍സിസുമായി മദ്യലഹരിയിലായ അയല്‍വാസി ബാബു വാക്കേറ്റമുണ്ടായി. ഇതില്‍ പ്രകോപിതനായ ബാബു കൈയില്‍ കരുതിയ കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: കര്‍ണാടകയില്‍ കോണ്‍ട്രാക്‌ടര്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്