ETV Bharat / state

മണ്ണുത്തിയിൽ വന്‍ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - Ganja seized from Mannuthy - GANJA SEIZED FROM MANNUTHY

ആന്ധ്രയിലെ മൊത്ത വിതരണക്കാരിൽ നിന്നും വാങ്ങിയ കഞ്ചാവ് ആലുവയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് എക്‌സൈസ് പിടിയിലായത്.

മണ്ണുത്തിയിൽ കഞ്ചാവ് വേട്ട  GANJA POACHING  കഞ്ചാവുമായി യുവാവ് പിടിയിൽ  YOUTH ARRESTED IN GANJA CASE
12 Kg Of Ganja Seized Youth Arrested in Mannuthy
author img

By ETV Bharat Kerala Team

Published : Apr 30, 2024, 7:52 PM IST

മണ്ണുത്തിയിൽ കഞ്ചാവ് വേട്ട

തൃശൂർ: മണ്ണുത്തിയിൽ 12 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. പുന്നയൂർക്കുളം കല്ലാറ്റിൽ ഷമിൽ ഷെരീഫ് (22) ആണ് മണ്ണുത്തിയിൽ വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്.

ആന്ധ്രയിലെ കഞ്ചാവ് മൊത്ത വിതരണക്കാരുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങി ആലുവയിലേക്ക് കടത്തുന്നതിനിടയിലാണ് ഷമിലിനെ എക്സൈസ് കൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ആലുവയിലെത്തിച്ച് ചെറിയ പൊതികളിലാക്കി വിൽക്കുകയാണ് ചെയ്യുന്നത്. ഒരു പൊതിക്ക് 650 രൂപ നിരക്കിലാണ് വിതരണം ചെയ്‌തിരുന്നതെന്നും പ്രതി പറഞ്ഞു.

ആന്ധ്രയിൽ നിന്നും 50,000 രൂപ കൊടുത്തു വാങ്ങിയ കഞ്ചാവ് ചെറു പൊതികളാക്കി ആലുവയിൽ വിൽക്കുമ്പോൾ 7,50,000 രൂപ ലഭിക്കുമെന്നും പ്രതി എക്സൈസിനോട് പറഞ്ഞു. ആലുവയിലും പെരുമ്പാവൂരിലുമാണ് പ്രധാനമായും ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നത്.

സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് മേധാവിയും അസിസ്‌റ്റന്‍റ് എക്സൈസ് കമ്മിഷണറുമായ അനികുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന. എക്സൈസ് കമ്മിഷണറുടെ മധ്യമേഖല സ്‌ക്വാഡും തൃശൂർ എക്സൈസ് എൻഫോഴ്‌സ്മെന്‍റ് സ്‌ക്വാഡും എൻഎച്ച് പട്രോളിങ് പാർട്ടിയും സംയുക്തമായാണ് മണ്ണുത്തിയിൽ വാഹന പരിശോധന നടത്തിയത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ബിഎൽ ഷിബുവിന്‍റെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ ആയാണ് വാഹന പരിശോധന നടന്നത്.

ബി എൽ ഷിബുവിന്‍റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്‌ടർമാരായ ശങ്കർ പ്രസാദ്, സുദർശനകുമാർ, ഗ്രേഡ് അസിസ്‌റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർമാരായ ടി ജി മോഹനൻ, കെ എം സജീവ്, പ്രിവന്‍റീവ് ഓഫീസർമാരായ എം എം മനോജ് കുമാർ, വി ആർ ജോർജ്, എം കെ കൃഷ്‌ണപ്രസാദ്, എം എസ് സുധീർകുമാർ, ടി ആർ സുനിൽ, പി ബി സിജോമോൻ, വി വി കൃഷ്‌ണകുമാർ, സനീഷ് കുമാർ, കണ്ണൻ എക്സൈസ് ഡ്രൈവർമാരായ സംഗീത് ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Also Read:കഞ്ചാവ് മിൽക്ക് ഷേക്കുകളും ചോക്ലേറ്റുകളും പിടികൂടി; പുതിയ തന്ത്രങ്ങൾ പരീക്ഷിച്ച് മയക്കുമരുന്ന് സംഘങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.